താനൂരില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ കൂട്ടായി സ്വദേശി സിദ്ദീഖിന്റെ മൃതദേഹം ലഭിച്ചത് എറണാംകുളത്ത് നിന്ന്

താനൂരില്‍ വള്ളം മറിഞ്ഞ്  കടലില്‍ കാണാതായ കൂട്ടായി  സ്വദേശി സിദ്ദീഖിന്റെ മൃതദേഹം  ലഭിച്ചത് എറണാംകുളത്ത് നിന്ന്

മലപ്പുറം: കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കൂട്ടായിയില്‍ നിന്നും താനൂരിലേക്ക് മത്സ്യവുമായി പോയ ചെറു വള്ളം മറിഞ്ഞ് കാണാതായ കൂട്ടായി സ്വദേശി കോതപറമ്പ് യാറുക്കടവത്ത് അസൈനാറുടെ മകന്‍ സിദ്ദിഖി(25)ന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. കോസ്റ്റ് ഗാര്‍ഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടയില്‍ ഇന്നലെ രാവിലെ സിദ്ദിഖിന്റെ മൃതദേഹം എറണാകുളം ജില്ലയിലെ ഞാറക്കലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിച്ചു കൂട്ടായി കോതപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Sharing is caring!