അരീക്കോട് കുനിയില്‍ വീണ്ടും കൊലപാതക ശ്രമം വെട്ടേറ്റയാള്‍ ആശുപത്രിയില്‍

അരീക്കോട് കുനിയില്‍  വീണ്ടും കൊലപാതക ശ്രമം വെട്ടേറ്റയാള്‍ ആശുപത്രിയില്‍

അരീക്കോട്: അരീക്കോട് കുനിയില്‍ വീണ്ടും കൊലപാതക ശ്രമം. വെട്ടേറ്റയാള്‍ ആശുപത്രിയില്‍.
വിവാദമായ ഇരട്ടക്കൊലപാതകം നടന്ന അരീക്കോട് കുനിയിലാണ് ചൊവ്വാഴ്ച്ച വീണ്ടും കൊലപാതക ശ്രമം നടന്നത്. നിലവിലെ ഇരട്ടക്കൊലക്കേസിന്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെ സംഭവ സ്ഥലത്ത് വീണ്ടും ഒരാള്‍ക്ക് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ് കുനിയില്‍ പരമ്പറത്ത് കുട്ടി ഹസന്‍ ഹാജിയുടെ മകന്‍ ബഷീറി(52)നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയത് മുഖംമൂടി ധരിച്ച അക്രമി സംഘമാണെന്ന് പോലീസ് പറഞ്ഞു. അരീക്കോട് ഇരട്ട കൊലപാതകം നടന്ന കീഴുപറമ്പ് കുനിയില്‍ ചൊവ്വാഴ്ച്ചയാണ് വീണ്ടും കൊലപാതക ശ്രമം നടന്നത്. കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു(52) സഹോദരന്‍ ആസാദ് (40) എന്നിവരെ വെട്ടി കൊന്ന കേസിന്റെ വിചാരണ മഞ്ചേരി കോടതിയില്‍ നടന്നു കൊണ്ടിരിക്കെയാണ് പ്രഭാത പ്രാര്‍ഥനക്കായി വീട്ടില്‍ നിന്നു ഇറങ്ങവെ കുനിയില്‍ പരമ്പറത്ത് കുട്ടി ഹസന്‍ ഹാജിയുടെ മകന്‍ ബഷീറി(52)നാണ് വെട്ടേറ്റത്. തുടര്‍ന്നു ഗുരുതരാവസ്തയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ബഷീറിനെ. അരീക്കോട് സിഐ ദാസന്റെ നേതൃത്വത്തില്‍ പോലീസ് പ്രദേശത്ത് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ട കൊലപാതകം നടന്നു എട്ടു വര്‍ഷമായിട്ടും ഇവിടെ പോലീസ് പിക്കറ്റിംഗ് ഉണ്ടായിരുന്നു.

Sharing is caring!