രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് പ്രിയങ്ക ഗാന്ധി; ആശങ്കയില്‍ മുസ്ലിം ലീഗ്‌

രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് പ്രിയങ്ക ഗാന്ധി; ആശങ്കയില്‍ മുസ്ലിം ലീഗ്‌

മലപ്പുറം: രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് രംഗതെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ തള്ളാനും, കൊള്ളാനുമാകാതെ മുസ്ലിം ലീഗ് നേതൃത്വം. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍; ഭഗവാന്‍ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെയെന്നാണ് പ്രിയങ്ക ട്വിറ്ററിലൂടെ ആശംസിച്ചത്. പ്രിയങ്കയുടെ പ്രസ്താവന ചര്‍ച്ച ചെയ്യാനായി മുസ്ലിം ലീഗ് നേതൃത്വം നാളെ ദേശീയ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങുകള്‍ ആരംഭിച്ച വേളയിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആശംസയുമായി രംഗതെത്തിയത്. രാജ്യത്തെ ന്യൂനപക്ഷത്തെയാകെ ആശങ്കയിലാക്കുന്ന പ്രസ്താവയാണ് പ്രിയങ്ക നടത്തിയതെന്നാണ് മുസ്ലിം ലീഗ്് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം നാളെ നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും. ഈ വിഷയത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ മുസ്ലിം ലീഗ് അറിയിക്കുമെന്നാണ് മനസിലാക്കുന്നത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നാളത്തെ യോഗം. സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി ്അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, എം പി അബ്ദു സമദ് സമദാനി, എം കെ മുനീര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കും.

ബി ജെ പിയുടെ തീവ്ര ഹിന്ദുത്വ നിലാപടിനെ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് മറി കടക്കാമെന്ന കോണ്‍ഗ്രസിന്റെ ചിന്ത മുസ്ലിം ലീഗ് എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് നാളത്തെ യോഗത്തില്‍ വ്യക്തമാകും.

Sharing is caring!