മുഖ്യമന്ത്രി ജനകോടികള്ക്കിടയിലല്ല കോടികള്‍ക്കിടയിലാണ്: സാദിഖലി തങ്ങള്‍
മലപ്പുറം: അഴിമതിയുടെ തുടര്ക്കഥമാത്രമാണ് നാലുവര്‍ഷം പൂര്‍ത്തിയായ സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നും ജില്ലാ മുസ്്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വര്‍ണ്ണ കള്ളക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കുക,സി.ബി.ഐ അന്വേഷണം നടത്തുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നടത്തുന്ന സ്പീക് അപ് കേരളയുടെ ഭാഗമായി യു.ഡി.എഫ് നേതാക്കളുടെ സത്യഗ്രഹ സമരം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍മുഖ്യമന്ത്രി ജനകോടികള്ക്കിടയിലായിരുന്നെങ്കില് ഇപ്പോഴത്തെ മുഖ്യമന്ത്രി കോടികള്‍ക്കിടയിലാണ്. അത്രമാത്രം അഴിമതിയെന്ന മാരക രോഗം പിണറായി സര്‍ക്കാറിനെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണസിരാകേന്ദ്രം തന്നെ അഴിമതിയുടെ ആസ്ഥാനമായി മാറുന്നത് കേരളത്തിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല.
എം.പി മാരായ പി.കെ കുഞ്ഞാലിക്കുട്ടി , ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വസതികളില്‍ സത്യഗ്രഹമിരുന്നു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ജില്ലാ മുസ്ലിംലീഗ് ഓഫീസിലും സത്യഗ്രഹം ഇരുന്നു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഒഫീസില്‍ എ.പി അനില്‍ കുമാര്‍ എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ്, പി.ടി അജയ് മോഹന്‍,അഡ്വ.യു.എ ലത്തീഫ് എന്നിവരാണ് സത്യഗ്രഹം നടത്തിയത്.
ടി. എ അഹമ്മദ് കബീര്‍ മങ്കടയിലെ ക്യാമ്പ് ഓഫീസ്, പ്രഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ വളാഞ്ചേരിയിലെ ക്യാമ്പ് ഓഫീസിലും പി.കെ അബ്ദുറബ്ബ് പരപ്പനങ്ങാടിയിലെ വസതിയിലും സി. മമ്മുട്ടി തിരൂര്‍ പാന്‍ ബസാര്‍ എക്സ് പ്രസ് ടവറിന് പരിസരത്തും മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണ അയിഷ കോംപ്ലക്സില്‍ എം.എല്‍. എ ഓഫീസന് സമീപത്തും അഡ്വ.എം ഉമ്മര്‍ മഞ്ചേരിയിലെ വസതിയിലും കെ.എന്‍.എ ഖാദര്‍ കോഡൂരിലും പി.കെ ബഷീര്‍ പത്തപ്പിരിയത്തും പി. അബ്ദുല്‍ ഹമീദ് പെരിന്തല്‍മണ്ണ പട്ടിക്കാടുള്ള വസതിയിലും ടി.വി ഇബ്രാഹിം അത്താണിക്കലിലെ വസതിയിലും സത്യഗ്രഹമിരുന്നു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]