മന്ത്രി ജലീലിനോട് കെ.സുരേന്ദ്രന്റെ ഏഴൂ ചോദ്യങ്ങള്‍

മന്ത്രി ജലീലിനോട് കെ.സുരേന്ദ്രന്റെ ഏഴൂ ചോദ്യങ്ങള്‍

മലപ്പുറം: മന്ത്രി ജലീലിനോട് ഏഴൂ ചോദ്യങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
കെ. ടി. ജലീല്‍ മതഗ്രന്ഥത്തെ കൂട്ടുപിടിച്ച് ഇന്ന് വലിയ വീരവാദങ്ങള്‍ മുഴക്കിയല്ലോ. ജലീല്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാനാഗ്രഹിക്കുന്നു.
1) ഇങ്ങനെ 28 പാര്‍സലുകള്‍ യു. എ. ഇ കോണ്‍സുലേറ്റില്‍നിന്ന് സി. ആപ്റ്റിലേക്ക് വന്നതിന് എന്തെങ്കിലും ഔദ്യോഗിക രേഖകളുണ്ടോ?
2) അങ്ങനെ ഉണ്ടെങ്കില്‍ ആ രേഖകളുടെ പകര്‍പ്പ് പുറത്തുവിടാനുള്ള ധൈര്യം ജലീല്‍ കാണിക്കുമോ?
3) ഇത് സര്‍ക്കാര്‍ വണ്ടിയില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതിന്റെ രേഖകള്‍ എവിടെ?
4) ഇതില്‍ എത്ര പാക്കറ്റുകള്‍ മൂവാറ്റുപുഴയില്‍ ഇറക്കിയിട്ടുണ്ട്? എത്ര പാക്കറ്റുകള്‍ എടപ്പാളില്‍ ഇറക്കിയിട്ടുണ്ട്?
5) മൂവാറ്റുപുഴയിലും എടപ്പാളിലും ഈ പാക്കറ്റുകള്‍ ആരാണ് ഏറ്റുവാങ്ങിയത്?
6) ഇതു സംബന്ധിച്ച ഫയലുകള്‍ സര്‍ക്കാര്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
7) പാക്കറ്റുകളില്‍ ഖുര്‍ ആന്‍ തന്നെയാണെന്ന് താങ്കള്‍ എങ്ങനെയാണ് ഉറപ്പിക്കുന്നത്?
സര്‍ക്കാര്‍ നടപടി പ്രകാരം അനുവര്‍ത്തിക്കേണ്ട ചട്ടങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടുണ്ടോ?
ഇതു സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവിടാന്‍ ജലീല്‍ തയ്യാറാവുമോ?

Sharing is caring!