കോവിഡ് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരിച്ചു

കോവിഡ് ചികിത്സയിലായിരുന്ന  പരപ്പനങ്ങാടി  സ്വദേശി മരിച്ചു

പരപ്പനങ്ങാടി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് വടക്ക് വശം താമസിക്കുന്ന ഇമ്പിച്ചിക്കോയ തങ്ങള്‍(68) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. ഒരു സാമ്പിള്‍ പരിശോധന കൂടി നടക്കേണ്ടതുണ്ട്. ഇതിന് ശേഷമേ കോവിഡ് ആണോ മരണകാരണമെന്ന് സ്ഥിരീകരിക്കുകയൊള്ളു.

ഇന്നെലെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
ഭാര്യ ബി കുഞ്ഞിബീവി

മക്കള്‍ ; ജലീല്‍ തങ്ങള്‍(പരപ്പനങ്ങാടി മോട്ടോര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി), ഹംദാന്‍ തങ്ങള്‍(അല്‍ ഐന്‍), മുഹമ്മദ് റിയാസ് തങ്ങള്‍ (കച്ചവടം), ആസിഫ് തങ്ങള്‍(പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജ്), മന്‍സൂഫ് തങ്ങള്‍ (അല്‍ ഐന്‍), അജ്മല്‍ തങ്ങള്‍, ഹസീന ബീവ, ആയിഷാ ബീവി, ജുമാന ബീവി മരുമക്കള്‍ അസ്മ ബീവി (മണാര്‍ക്കാട്) , ശരീഫ ബീവി(കോട്ടക്കല്‍), റസീയ ബീവി (പാതാക്കര),ഫര്‍ഹാന ബീവി (വളാഞ്ചേരി),ഫാളില ബീവി (പട്ടാമ്പി) , കരിം തങ്ങള്‍ (ഇരിങ്ങാവൂര്‍), ശിഹാബ് (ഇരിങ്ങാവൂര്‍)
റഹീം തങ്ങള്‍(കോട്ടക്കല്‍)

Sharing is caring!