ഖത്തറില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി

ഖത്തറില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍  എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി

ദോഹ: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. ആഗസ്റ്റ് 3 മുതല്‍ 9 വരെയുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.
ആഗസ്ത് മൂന്നിന് ദോഹ-മംഗളൂരു, അഞ്ചിന് ദോഹ- ഹൈദരാബാദ്, ആറിന് ദോഹ- ബംഗളൂരു, ഏഴിന് ദോഹ- ചെന്നൈ, ഒന്‍പതിന് ദോഹ- ഡല്‍ഹി സര്‍വീസുകളാണ് റദ്ദാക്കിയത്. അതേസമയം, ആഗസ്ത് മൂന്നിന് ദോഹയില്‍ നിന്നു ചെന്നൈയിലേക്കും നാലിന് ലഖ്‌നോവിലേക്കും നടത്താനിരുന്ന ഫ്‌ളൈറ്റുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസ് റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണമെന്നാണ് സൂചന.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി യാത്രക്കാര്‍ ബന്ധപ്പെടണമെന്നും എംബസി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

Sharing is caring!