ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 117 പേർക്ക് സമ്പർക്കത്തിലൂടെ

ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 117 പേർക്ക് സമ്പർക്കത്തിലൂടെ

മലപ്പുറം: ജില്ലയില്‍ ഇന്ന് 126 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 117 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരുകയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 44 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,412 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 13 പേര്‍ മരണമഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശികളായ 37 വയസുകാരന്‍, 41 വയസുകാരന്‍, 37 വയസുകാരന്‍, 28 വയസുകാരന്‍, 35 വയസുകാരന്‍, എട്ട് വയസുകാരന്‍, അഞ്ച് വയസുകാരി, 27 വയസുകാരി, 26 വയസുകാരന്‍, 33 വയസുകാരി, 35 വയസുകാരി, 65 വയസുകാരി, 52 വയസുകാരി, 17 വയസുകാരി, 10 വയസുകാരന്‍, 36 വയസുകാരന്‍, 44 വയസുകാരന്‍, 28 വയസുകാരി, 37 വയസുകാരി, 24 വയസുകാരന്‍, 38 വയസുകാരി, 38 വയസുകാരന്‍, 42 വയസുകാരന്‍, ആറ് വയസുകാരി, 36 വയസുകാരന്‍, 36 വയസുകാരന്‍, ആറ് വയസുകാരി, 30 വയസുകാരന്‍, 65 വയസുകാരി, 35 വയസുകാരന്‍, 28 വയസുകാരന്‍, 70 വയസുകാരന്‍, 50 വയസുകാരന്‍, നാല് വയസുകാരി, 13 വയസുകാരന്‍, ഒമ്പത് വയസുകാരന്‍, 18 വയസുകാരി, രണ്ട് വയസുകാരന്‍, 32 വയസുകാരി, 36 വയസുകാരി, 27 വയസുകാരി, 40 വയസുകാരി, 53 വയസുകാരന്‍, 62 വയസുകാരന്‍, 44 വയസുകാരന്‍, 30 വയസുകാരന്‍, രണ്ട് വയസുകാരി, 26 വയസുകാരി, 21 വയസുകാരന്‍, 55 വയസുകാരി, ആറ് വയസുകാരന്‍, നാല് വയസുകാരന്‍, 27 വയസുകാരി, 47 വയസുകാരന്‍, ഐക്കരപ്പടി സ്വദേശിനി (19), മലപ്പുറം സ്വദേശി (49), പരപ്പനങ്ങാടി സ്വദേശി (68), പുളിക്കല്‍ സ്വദേശി (46), ചെറുകാവ് സ്വദേശിനി (46), ഏലംകുളം സ്വദേശിനി (44), പെരിന്തല്‍മണ്ണ സ്വദേശി (18), ഉള്ളണം സ്വദേശി (58), ഒളവട്ടൂര്‍ സ്വദേശിനി (11), ഒളവട്ടൂര്‍ സ്വദേശി (അഞ്ച്), ഒളവട്ടൂര്‍ സ്വദേശി (27), ഒളവട്ടൂര്‍ സ്വദേശി (71), നരിപ്പറമ്പ് സ്വദേശി (23), പൊന്നാനി സ്വദേശി (30), കരുവാരക്കുണ്ട് സ്വദേശിനി (22), അങ്ങാടിപ്പുറം സ്വദേശി (55), പന്തല്ലൂര്‍ സ്വദേശി (53), ഈശ്വരമംഗലം സ്വദേശി (31), എടക്കര സ്വദേശി (ഏഴ്), ബീയ്യം സ്വദേശി (65), തിരുവാലി സ്വദേശി (62), പൊന്നാനി സൗത്ത് സ്വദേശി (മൂന്ന്), മലപ്പുറം സ്വദേശി (14), ഒളവട്ടൂര്‍ സ്വദേശി (22), ഒളവട്ടൂര്‍ സ്വദേശി (ആറ്), മറ്റത്തൂര്‍ സ്വദേശി (69), മൈത്ര സ്വദേശി (12), ചീരട്ടമണ്ണ സ്വദേശിനി (33), പെരിന്തല്‍മണ്ണ സ്വദേശിനി (40), പെരുവെള്ളൂര്‍ സ്വദേശി (53), തെന്നല സ്വദേശി (19), പുള്ളിപ്പാടം സ്വദേശി (21), പാലേമാട് സ്വദേശിനി (18), വഴിക്കടവ് സ്വദേശി (31), പാലേമാട് സ്വദേശിനി (57), ഭൂദാനം സ്വദേശി (35), ചുങ്കത്തര സ്വദേശി (24), കണ്ണമംഗലം സ്വദേശി (22), ഉപ്പട സ്വദേശി (63), പൊന്നാനി സ്വദേശിനി (16), പൊന്നാനി സ്വദേശി (18), പൊന്നാനി സ്വദേശി (46), തവനൂര്‍ സ്വദേശി (43), പൊന്നാനി സ്വദേശിനി (ഏഴ്), ആലങ്കോട് സ്വദേശി (43), പൊന്നാനി സ്വദേശിനി (48), പൊന്നാനി സ്വദേശിനി (22), മലപ്പുറം സ്വദേശി (31), പെരുവെള്ളൂര്‍ സ്വദേശി (രണ്ട്), ചിറയില്‍ സ്വദേശി (67), ആലിപ്പറമ്പ് സ്വദേശി (34), വെറ്റിലപ്പാറ സ്വദേശിനി (38) എന്നിവര്‍ക്കും ഉറവിടമറിയാതെ ആരോഗ്യ പ്രവര്‍ത്തകരായ കാളികാവ് സ്വദേശിനി (43), ആലിപ്പറമ്പ് സ്വദേശിനി (34), ആനമങ്ങാട് സ്വദേശി (38), പാതായിക്കര സ്വദേശി (45) എന്നിവരും മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശിനി (34), ഏലംകുളം സ്വദേശി (21), താനൂര്‍ സ്വദേശിനി (19), ചന്തക്കുന്ന് സ്വദേശി (26), കോഴിച്ചെന സ്വദേശിനി (65), ഒഴൂര്‍ സ്വദേശി (66), ചേലേമ്പ്ര സ്വദേശി (57) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ഓമാനൂര്‍ സ്വദേശി (24), വളാഞ്ചേരി സ്വദേശി (40), കാക്കഞ്ചേരി സ്വദേശികളായ 22 വയസുകാരന്‍, 56 വയസുകാരന്‍ എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

പെരിന്തല്‍മണ്ണ സ്വദേശി (37), ആലങ്കോട് സ്വദേശി (47), സൗദിയില്‍ നിന്നെത്തിയവരായ മേലാറ്റൂര്‍ സ്വദേശി (52), എരഞ്ഞിമങ്ങാട് സ്വദേശി (14), ചുങ്കത്തറ സ്വദേശി (31) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

നിരീക്ഷണത്തിലുള്ളത് 32,657 പേര്‍

32,657 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 857 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 496 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 11 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 75 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 48 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 63 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 156 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,470 പേര്‍ വീടുകളിലും 1,330 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

59,565 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 66,793 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 65,032 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 59,565 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,701 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!