കോട്ടക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കൊളത്തൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടക്കലില്‍ കാറും  ബൈക്കും കൂട്ടിയിടിച്ച്  കൊളത്തൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും മങ്കട മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. വി.മൂസ്സ ക്കട്ടിയുടെ മകനുമായ തസ് രീഫ് (21) പെരിന്തല്‍മണ്ണ എം.ഇ. എ. എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയും കൊളത്തൂര്‍ വടക്കേകുളമ്പിലെ കോട്ടപ്പറമ്പന്‍ മജീദിന്റെ ഏക മകനുമായ ജസീം ഹംസ (22) എന്നിവരാണ് മരണപ്പെട്ടത്. തസ് രീഫിന്റെ മാതാവ് ജമീല (അധ്യാപിക, ഐ.കെ.ടി.എച്ച്.എസ്, ചെറുകുളമ്പ) സഹോദരങ്ങള്‍ : തസ്ലീമ, തന്‍സീല. ജസീം ഹംസയുടെ മാതാവ് ഉമ്മുഹൈറ. കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിച്ചതിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനും നടപടി ക്രമങ്ങള്‍ക്കും ശേഷം തസ് രീഫിന്റെ ജനാസ കൊളത്തൂര്‍ ജലാലിയ്യ ഖബറിസ്ഥാനിലും ജസീം ഹംസയുടെ ജനാസ കൊളത്തൂര്‍ കുറുപ്പത്താല്‍ ജുമാമസ്ജിദ് ഖബറിസ്ഥാനിലും നാളെ മറവ് ചെയ്യും.

Sharing is caring!