നിയന്ത്രണം വിട്ട ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, ഭാര്യക്കും, മക്കൾക്കും പരുക്ക്
പൊന്നാനി: പൊന്നാനി, കുറ്റിപ്പുറം ദേശീയ പാതയിൽ ബാർലിക്കുളത്ത് റോഡിലെ കുഴിയിൽ തട്ടി നിയന്ത്രണം വിട്ട ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുതുപൊന്നാനി പള്ളിപ്പടി സ്വദേശി വളപ്പിലകത്ത് അഷ്ക്കർ( 41) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയേയും രണ്ട് മക്കളേയും പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. എറണാംകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടം സൃഷ്ടിച്ചത്.നിയന്ത്രണം വിട്ട ലോറി എതിരേ വന്ന അഷ്ക്കർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകട സ്ഥലത്ത് വെച്ച് തന്നെ അഷ്ക്കർ മരണമടഞ്ഞു.ഭാര്യ: സഫ്റീന
RECENT NEWS
അബ്ദുറഹിമാന് സാഹിബ് സ്മാരക പുരസക്കാരം ടി പത്മനാഭന്
മലപ്പുറം: മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ അബ്ദുറഹിമാന് സാഹിബ് സ്മാരക പുരസക്കാരത്തിന് മലയാള സാഹിത്യ ലോകത്തെ കഥയുടെ കുലപതി ടി. പത്മനാഭനെ തെരഞ്ഞെടുത്തു. കേരള സിംഹം എന്നറിയപ്പെട്ടിരുന്ന ധീരനായ സ്വാതന്ത്ര്യസമരസേനാനിയും അല്‍ [...]