ജില്ലയില്‍ പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി

പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി
മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസുകാര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. നിലമ്പൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് പരിശോധന ആരംഭിച്ചത്. നിലമ്പൂരില്‍ എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് ദേവസ്സിയും. കൊണ്ടോട്ടിയില്‍ മലപ്പുറം ഡി.വൈഎസ് പി.ഹരിദാസും ഉദ്ഘാടനം ചെയ്തു.
പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ, പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്. എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് സാങ്കേതിക സഹായത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതു മുതലുള്ള പോലീസുകാരുടെ ആവശ്യമായിരുന്നു കോവിഡ് പരിശോധന. ഏറ്റവും അപകടമായ സാഹചര്യത്തില്‍ ജോലിയെടുക്കുന്ന ഇവരെ ഇതുവരെ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. തിരൂരും, കോട്ടക്കലുമെല്ലാം രോഗം പോലീസുകാര്‍ക്ക് ബാധിച്ചപ്പോഴും ഇക്കാര്യത്തില്‍ ഗൗരവകരമായ ഇടപെടലുണ്ടായില്ല. ഒടുവില്‍ ഗുരുതരമായ വിധത്തില്‍ കൊണ്ടോട്ടിയിലും, നിലമ്പൂരിലും കോവിഡ് പടര്‍ന്നപ്പോള്‍ മാത്രമാണ് പോലീസുകാരെയും പരിശോധിക്കാന്‍ തീരുമാനിച്ചത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി