ശിഹാബ് തങ്ങളുടെ ഓര്‍മ്മയില്‍ പാണക്കാട് അടുത്ത സുഹൃത്തുക്കളും നേതാക്കളും പാണക്കാട് ഒത്തുചേര്‍ന്നു

ശിഹാബ് തങ്ങളുടെ  ഓര്‍മ്മയില്‍ പാണക്കാട് അടുത്ത സുഹൃത്തുക്കളും  നേതാക്കളും  പാണക്കാട് ഒത്തുചേര്‍ന്നു

മലപ്പുറം: ജനസഞ്ചയത്തിന്റെ വേദനകളും പ്രയാസങ്ങളും ഒപ്പിയെടുത്ത് സാന്ത്വനം പകര്‍ന്ന, ഒരു സമൂഹത്തിന്റെ നേതൃ പദവിയില്‍ താരശോഭയോടെ പ്രശോഭിച്ച് മണ്‍മറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ പാണക്കാട്. പ്രിയ നേതാവ് വിടപറഞ്ഞ ദിവസമായ ആഗസ്റ്റ് ഒന്നിന് ഓര്‍മകള്‍ പങ്കുവെച്ച് അടുത്ത സുഹൃത്തുക്കളും നേതാക്കളും ബന്ധുക്കളും ഒത്തുചേര്‍ന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഖബര്‍ സിയാറത്തും പ്രാര്‍ത്ഥനയും നടത്തി. കൊടപ്പനക്കല്‍ തറവാട്ടിലിരുന്ന് വിശ്വത്തോളം ഉയര്‍ന്ന്, നാനാജാതി മതസ്ഥരുടെയും ആലംബകേന്ദ്രമായി മാറിയ തങ്ങളുടെ അസാന്നിധ്യം വലിയ വിടവാണ് സമൂഹത്തിലുണ്ടാക്കിയതെന്നും ഈ ഒത്തുചേരുന്നത് ആ വലിയ സ്നേഹത്തിന്റെ ഓര്‍മ്മപുതുക്കാന്‍ മാത്രമല്ലെന്നും ആ സാന്നിധ്യത്തെ മറക്കാനാവാത്തതുകൊണ്ടു കൂടിയാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, നൗഷാദ് മണ്ണിശ്ശേരി, ടി.പി അഷ്റഫലി, പി.വി അഹമ്മദ് സാജു പങ്കെടുത്തു.

Sharing is caring!