താനൂരില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ലോറി ഡ്രൈവര്‍ അറസ്റ്റില്‍

താനൂരില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ലോറി ഡ്രൈവര്‍  അറസ്റ്റില്‍

താനൂര്‍: താനൂരില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ലോറി ഡ്രൈവറെ സി.സി.ടി.വി നിരീക്ഷണത്തിലൂടെ പിടികൂടി. തെടുപുഴ കാഞ്ഞിരമുറ്റം ജോമോന്‍ (36)യാണ് താനൂര്‍ പോലീസിന്റെ പിടിയിലായത്,ഇരുപത്തി അഞ്ചാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം,പുലര്‍ച്ചെ 5.30 തി ന് റോഡ് സൈഡില്‍ നിന്നിരുന്ന വയോധികയെ കണ്ടതും ലോറിനിര്‍ത്തി ലൈഗികമായ ഉദ്ദേശത്തോടെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഉണ്ടായത് ,വയോധിക ബഹളം വെച്ചതിനാലും എതിര്‍ത്തതിനാലുമാണ് ലോറി ഡ്രൈവര്‍ പിന്തിരിഞ്ഞത്, പാരാതിയെ തുടര്‍ന്നു സി.സി.ടിവില്‍ പതിഞ്ഞ ചെറിയ ഒരു തുമ്പില്‍ ഇരുന്നൂ റോളം ലോറികളെയും സംസ്ഥാനത്തെ പ്രമുഖ സിമന്റ് വ്യാപാര സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് എറണാകുളം മുതല്‍ കോഴിക്കോട് കുന്നമംഗലം വരെയുള്ള അന്വേഷണത്തെ തുടര്‍ന്നാണ് പോലീസ് പ്രതി യിലേക്കു എത്തിചേരാന്‍ സാധിച്ചത്, പ്രതിയുടെ പേരില്‍ കേസെടുത്ത് പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു, താനൂര്‍ എച്ച്.എസ്.ഒ.പി. പ്രമോദ്, എസ്.ഐ. നവീന്‍ ഷാജ്, എ.എസ്.ഐ.പ്രതീഷ്, സി വില്‍പോലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദീര്‍, വിമോഷ്, മനോജ്, പ്രിയങ്ക എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്, താനൂര്‍ പോലീസിന്റെ ശക്തമായ ഇടപ്പെടല്‍ ചെറിയ ഒരു തുമ്പില്‍ പിടിച്ച് രഹസ്യഅന്വേഷണവും പ്രതിയെ പിടികൂടിയതിലും നാട്ടുക്കാര്‍ അഭിനന്ദിച്ചു,

Sharing is caring!