കോവിഡ്‌ വിഷയത്തിൽ സർക്കാർ നിലപാട്‌ ഇരട്ടത്താപ്‌: ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റി

കോവിഡ്‌ വിഷയത്തിൽ സർക്കാർ നിലപാട്‌ ഇരട്ടത്താപ്‌: ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റി

മലപ്പുറം: കോവിഡ്‌ നിബന്ധനകൾ പാലിച്ച്‌ കർഷകർക്ക്‌ വേണ്ടി നിലകൊണ്ട താമരശ്ശേരി രൂപത ബിഷപ്പിനെതിരെ കേസെടുക്കുകയും സാമൂഹ്യ അകലം പാലിക്കതെ 200 ൽ പരം ആളുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ പരിപാടി സംഘടിപ്പിച്ച സ്പീക്കർ ശ്രീരാമ കൃഷണനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്നത്‌ സർക്കാറിന്റെ ഇരട്ടത്താപ്പ്‌ നയമാണു എന്ന് ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റി നേതൃയോഗം ആരോപിച്ചു.

അമരമ്പലം പഞ്ചായത്തിലെ റീഗൺ എസ്റ്റേറ്റുമായി ബന്ധപ്പെട്ട്‌ കുടുബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ കോൺഗ്രസ്സ്‌ പാർട്ടിക്കോ ആര്യാടൻ ഷൗക്കത്തിനോ യാതൊരുവിധ താൽപര്യവുമുള്ളതല്ല.പിന്നെ എന്ത്‌ സാഹചര്യത്തിലാണു കോൺഗ്രസ്സ്‌ പാർട്ടിയേയും ആര്യാടൻ ഷൗക്കത്തിനേയും ഇതിലേക്ക്‌ വലിച്ചയക്കുന്നതെന്ന് പി.വി അൻവർ വെക്തമാക്കണം.കോൺഗ്രസ്സിന്റെ ഉത്തരവാദിത്വപ്പെട്ടവരെ ഒറ്റ തിരിഞ്ഞ്‌ ആക്രമിക്കാൻ പി.വി അൻവർ സി.പി.എമ്മിനെ കൂട്ട്‌ പിടിച്ച്‌ നടത്തുന്ന ഇത്തരം ഹീനമായ നീക്കങ്ങളെ കുറിച്ച്‌ ഇടതു മുന്നണിയും സി.പി.എം നേതൃത്വവും മറുപടി പറയണം.ഇത്തരം നീക്കങ്ങളുമായി മുന്നോട്ട്‌ പോവുകയാണങ്കിൽ രാഷ്ട്രീയമായി തന്നെ നേരിടുകയും ആവശ്യമായ സംരക്ഷണം പാർട്ടി നൽകുമന്നും ഡി.സി.സി നേതൃയോഗം തീരുമാനിച്ചു.

ഓൺലൈൻ വഴി ചേർന്ന ജില്ലാ നേതൃയോഗത്തിൽ അഡ്വ.വി.വി പ്രകാശ്‌ അധ്യക്ഷത വഹിച്ചു.മുൻ മന്ത്രിമാരായ ശ്രീ.ആര്യാടൻ മുഹമ്മദ്‌,എ.പി.അനിൽകുമാർ എം.എൽ.എ ,എൻ.സുബ്രമണ്യൻ,വി.എ കരീം,പി.ടി അജയ്‌ മോഹൻ,കെ.പി അബ്ദുൽ മജീദ്‌,ഇ.മുഹമ്മദ്‌ കുഞ്ഞി,അജീഷ്‌ എടാലത്ത്‌,ശശി മങ്കട എന്നിവർ പ്രസംഗിച്ചു.

Sharing is caring!