പെരുന്നാള്‍ ദിനത്തില്‍ അനാവശ്യമായി കറങ്ങി നടന്നാല്‍ നടപടിയെന്ന് പോലീസ്‌

പെരുന്നാള്‍ ദിനത്തില്‍ അനാവശ്യമായി കറങ്ങി നടന്നാല്‍ നടപടിയെന്ന് പോലീസ്‌

പെരിന്തല്‍മണ്ണ: ബലി പെരുന്നാള്‍ ദിനത്തില്‍ ആവശ്യമില്ലാത്ത കുടുംബസമേതം ഉള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പെരിന്തല്‍മണ്ണ പോലീസ്. അനാവശ്യമായി റോഡുകളില്‍ വാഹനങ്ങളില്‍ കറങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അത്യാവശ്യകാര്യത്തിന് റോഡില്‍ ഇറങ്ങുക. വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞാല്‍ കടകള്‍ അടക്കണം. അതിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കരുത്. മാസ്‌ക്ക് വെക്കാത്ത കേസുകള്‍ കൂടി വരികയാണെന്നും. കോവിഡ് പ്രോട്ടോകള്‍ ലംഘനം ഉണ്ടായാല്‍ അവര്‍ക്കെതിരെ നിയമ നടപടിങ്കള്‍ സ്വീകരിക്കുമെന്നും പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ നാസര്‍ പറഞ്ഞു.

വലിയ പെരുന്നാളിനോടനുബന്ധിച്ചുളള ബലികര്‍മ്മത്തിന് അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ബലികര്‍മ വേളയിലും മാംസം വിതരണം ചെയ്ത് വീടുകളിലെത്തി വിതരണം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോള്‍ മുഴുവന്നും പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മം നടത്താന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നിന്ന് ബലികര്‍മം നടത്തി പ്രോട്ടോക്കോള്‍ പാലിച്ച് മാംസവിതരണം നടത്താം.

Sharing is caring!