കള്ളക്കേസില്‍ കുടുക്കി കീഴ്പ്പെടുത്താമെന്ന് ധരിക്കേണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്

കള്ളക്കേസില്‍ കുടുക്കി കീഴ്പ്പെടുത്താമെന്ന് ധരിക്കേണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: ഭരണസ്വാധീനമുപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി കീഴ്പ്പെടുത്താമെന്ന് ധരിക്കേണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത്. പി.വി.അന്‍വര്‍ എം.എല്‍.എ ഷൗക്കത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. വധിക്കാന്‍ ഗൂഢാലോചന നടത്തിയും വധക്കേസില്‍ പ്രതിയായുമൊക്കെയുള്ള പരിചയം അന്‍വറിനാണുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് അന്‍വറിനെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമലംഘനങ്ങളുടെ പരമ്പരതന്നെയാണ് അന്‍വര്‍ നടത്തിയത്. മലതുരന്നും കുന്നിടിച്ചും തടയണകെട്ടിയും ഭൂമി പിടിച്ചുമുള്ള മാഫിയ രാഷ്ട്രീയത്തിലൂടെ അപഹാസ്യനായിരിക്കുകയാണ് അന്‍വര്‍. ഇതില്‍ നിന്നും രക്ഷനേടാനാണ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കള്ളക്കേസെടുപ്പിക്കുന്നത്. എം.എല്‍.എയുടെ സത്യവിരുദ്ധമായ പരാതിയില്‍ കേസെടുത്തതിനെ നിയമപരമായി നേരിടും.

ആര്യാടന്‍ ഷൗക്കത്തിനെതിരായ കള്ളക്കേസിനെ രാഷ്ട്രീയപരമായി നേരിടും: വി.എ കരീം

നിലമ്പൂര്‍: സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെതിരായ കള്ളക്കേസിനെ കോണ്‍ഗ്രസ് രാഷ്ട്രീയപരമായി നേരിടുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം. ഭൂമാഫിയക്ക് കൂട്ടു നില്‍ക്കലും വധശ്രമവും കൊലപാതകവുമൊന്നും കോണ്‍ഗ്രസ് സംസ്‌ക്കാരമല്ല. കവളപ്പാറയില്‍ ദുരന്തത്തിനിരയായവരുടെ പേരില്‍പോലും ഭൂമികച്ചവടം നടത്താന്‍ ശ്രമിച്ച് നാണം കെട്ട എം.എല്‍.എ മുഖം രക്ഷിക്കാനാണ് രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കുന്നതെന്നും വി.എ കരീം പറഞ്ഞു.

Sharing is caring!