ഹജ്ജ് ; ചരിത്രത്തിന്റെ ഭാഗമായി മലപ്പുറത്തുകാരനും കോഴിക്കോട്ടുകാരനും
മലപ്പുറം: അപൂര്‍വ്വതകള്‍ നിറഞ്ഞ ഇത്തവണത്തെ ഹജ്ജ്
തീര്‍ത്ഥാടനത്തില്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് ഒരു മലപ്പുറത്തുകാരനും ഒരു കോഴിക്കോട്ടുകാരനും. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന അപൂര്‍വ്വതകള്‍ നിറഞ്ഞ ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിലാണ് ചരിത്രത്തിന്റെ ഭാഗമായി ഈ രണ്ടു മലയാളികളും മാറുന്നത്. മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി മുസ്ലിയാരകത്ത് അബ്ദുല്‍ ഹസീബും കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹര്‍ഷദുമാണ് ഹജ്ജിന് അനുമതി ലഭിച്ച സംഘത്തിലുള്‍പ്പെട്ട മലയാളികള്‍. അവസാന നിമിഷമാണ് ഹസീബിന് തെരഞ്ഞെടുക്കപ്പെട്ട ഹജ്ജ് സംഘത്തില്‍ ഇടം ലഭിച്ചത്.
12 വര്‍ഷമായി സഊദിയില്‍ ജോലി ചെയ്യുന്ന ഹസീബ് ഇതുവരെ ഹജ്ജ് നിര്‍വ്വഹിച്ചിട്ടില്ല. ജിദ്ദയിലെ പിഎംഎ സിബിഎം ഷിപ്പിങ് കമ്പനിയില്‍ അക്കൗണ്ടന്റാണ് 36കാരനായ ഇദ്ദേഹം. കൂടെ ജോലി ചെയ്യുന്ന സുഹൃത്താണ് ഹസീബിന് ഹജ്ജിന ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സഹായിച്ചത്.തെരഞ്ഞെടുക്കപ്പെട്ടവരിലേറെ പേരും മക്കയിലെത്തി എന്നറിഞ്ഞ സാഹചര്യത്തില്‍ ഒരു പ്രതീക്ഷയും പുലര്‍ത്താതെ ഇരിക്കുമ്പോഴാണ് തിങ്കളാഴ്ച ഹജ് മന്ത്രാലയത്തില്‍നിന്നും വിളി വന്നത്. എത്രയും വേഗം ജിദ്ദ വിമാനത്താവളത്തിലെത്തി മറ്റ് ഹജ് സംഘാംഗങ്ങളോടൊപ്പം ചേരാനായിരുന്നു നിര്‍ദേശം. അതുപ്രകാരം എത്തുകയും സംഘത്തില്‍ ചേരുകയുമായിരുന്നുവെന്ന് ഹസീബ് പറഞ്ഞു.
വെയിറ്റിംഗ് ലിസ്റ്റിലായിരുന്ന ഹസീബിന് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നവരില്‍ ആരോ വരാതിരുന്നതിനാലാണ് നറുക്കു വീണത്. മിനായില്‍ അബ്റാജ് മിന കെട്ടിട സമുച്ചയത്തിലാണ് താമസിക്കുന്നത്. ഹാളിന്റെ വലിപ്പമുള്ള ഹസീബ് താമസിക്കുന്ന മുറിയില്‍ നാലു പേരാണുള്ളത്. മറ്റു മൂന്നു പേരും സ്വദേശികളാണ്. ഓരോ മുറികളിലുള്ളവര്‍ക്ക് മറ്റു മുറികളില്‍ പ്രവേശിക്കുന്നതിനോ ഇടപഴകുന്നതിനോ അനുവാദമില്ല. അതാതു മുറികളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് നമസ്കാരം നിര്‍വഹിക്കേണ്ടത്. പാക്കറ്റുകളിലാക്കിയ ഭക്ഷണവും സംസം വെള്ളവുമെല്ലാം സമയാസമയങ്ങളില്‍ താമസിക്കുന്നിടത്തത് എത്തിച്ചു നല്‍കുന്നുണ്ട്.
സോഷ്യല്‍ മീഡിയകളിലൂടെ ഹജ്ജ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഹര്‍ഷദ് ഹജ്ജിനായി അപേക്ഷിച്ചത്.
ഈ ഭാഗ്യം നല്കി അനുഗ്രഹിച്ച അല്ലാഹുവിനെ സ്തുതിച്ച ഹര്‍ഷദ് സൗദി സര്‍ക്കാരിന്റെ സേവനത്തിനെ എത്ര പ്രകീര്‍ത്തിച്ചാലും മതി വരില്ലെന്നു പറഞ്ഞു. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരെ സഊദിയ വിമാനം ചാര്‍ട്ട് ചെയ്ത് കൊണ്ട് തികച്ചും സൗജന്യമായാണു ജിദ്ദയിലേക്ക് എത്തിച്ചതെന്ന് ഹര്‍ഷദ് പറയുന്നു.
കഴിഞ്ഞ 12 വര്‍ഷമായി സഊദിയിലുള്ള ഹര്‍ഷദ് റിയാദ് എയര്‍പോര്‍ട്ടില്‍ തുര്‍കിഷ് എയര്‍ലൈന്‍സിലാണു ജോലി ചെയ്യുന്നത്. ഇന്ത്യന്‍ ജനതയെയും അതോടൊപ്പം മലയാളികളെയും പ്രതിനിധീകരിച്ച് ഹജ്ജ് ചെയ്യാന്‍ ഭാഗ്യം ലഭിച്ച വളരെ ചുരുക്കം ഹാജിമാരില്‍ ഒരാളായ ഹര്‍ഷദ് അറഫാ സഗമ ഭൂമിയിലാണിപ്പോള്‍ ഉള്ളത്.
നിശ്ചിത ബസില്‍ നിശ്ചിത സീറ്റുകളാണ് ഓരോ ഹാജിമാര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. 20 പേരടങ്ങുന്ന സംഘാംഗങ്ങളായി തിരിച്ചാണ് യാത്ര.&ിയുെ; പരസ്പരം കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും അനുവാദമില്ലാത്തതിനാല്‍ മറ്റു മലയാളികള്‍ ആരെങ്കിലും ഉണ്ടോ എന്നറിയില്ലെന്ന് ഹസീബ് പറഞ്ഞു. ഹജ് പൂര്‍ണമായും സൗജന്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്യപൂര്‍വമായി ലഭിച്ച സൗഭാഗ്യത്തിന്റെ ത്രില്ലിലും പ്രാര്‍ഥനയിലുമാണ് ഹസീബ്. നാട്ടിലുള്ള ഭാര്യ ഇസ്രത്ത് പര്‍വീനും കൊച്ചു മക്കളായ അയ്റയും ഐസിനും ഹസീബിനെ പോലെ ഏറെ സന്തോഷത്തിലാണ്.
അതേ സമയം ഇത്തവണ ഹജ്ജിനു ഭാഗ്യം ലഭിച്ചത് 1000 പേര്‍ക്ക് മാത്രമാണ്. നേരത്തെ 10,000 ത്തോളം പേര്‍ക്ക് പരമാവധി അനുവാദമുണ്ടാകുമെന്നായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്നുള്ള അറിയിപ്പെങ്കിലും ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായി പിന്നീടത് 1000 ത്തിലേക്ക് ചുരുക്കുകയായിരുന്നു.ഈ വര്‍ഷത്തെ ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യം ചെയ്ത 1000 പേരില്‍ 160 രാജ്യങ്ങളില്‍ നിന്നുള്ള 700 വിദേശികളും 300 സഊദി പൗരന്മാരുമാണുള്ളത്.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]