മുഹമ്മദ് ഫായിസ് കോവിഡ് പ്രതിരോധത്തിന്റെ ‘ബ്രാന്‍ഡ് അംബാസിഡര്‍’
മലപ്പുറം: ജില്ലയുടെ കോവിഡ് പ്രതിരോധ ക്യാംപെയിന് ബ്രാന്‍ഡ് അംബാസിഡറായി മുഹമ്മദ് ഫായിസും. സാമൂഹ്യ മാധ്യമത്തിലെ വീഡിയോയിലൂടെ താരമായ ഫായിസിന്റെ കോവിഡ് പ്രതിരോധ സന്ദേശം ഉള്‍ക്കൊള്ളുന്ന വീഡിയോ ഇന്ന് ജില്ലാ ആസ്ഥാനത്ത് ചിത്രീകരിച്ചു. ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അഭ്യര്‍ഥന ഉള്‍ക്കൊണ്ടാണ് ഫായിസ് ക്യാംപെയിന് സന്നദ്ധനായത്.
ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറാനായി കലക്ടറെ കാണാന്‍ ഫായിസ് എത്തിയിരുന്നു. ഫായിസുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ജില്ലാ കലക്ടര്‍ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ക്യാംപെയിനുമായി സഹകരിക്കുമോയെന്ന് കലക്ടര്‍ ആവശ്യപ്പെട്ടത്. ഫായിസ് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു.
ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസാണ് ഫായിസിന്റെ വീഡിയോ ചിത്രീകരിച്ചത്. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത സ്വന്തസിദ്ധമായ ഏറനാടന്‍ ഭാഷയില്‍ തന്നെ ഫായിസ് വ്യക്തമാക്കി. ഇന്‍ഫോര്‍മേഷന്‍ ഓഫിസിനു വേണ്ടി നബീല്‍ റഷീദ് ദൃശ്യങ്ങള്‍ പകര്‍ത്തി. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ റഷീദ്, പ്രസാദ് എന്നിവര്‍ മേല്‍നോട്ടം നിര്‍വഹിച്ചു.
ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസിന്റെ പേജിലൂടെ വീഡിയോ പുറത്തിറങ്ങി.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]