ഇന്ന് 32 രോഗികളില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇന്ന് 32 രോഗികളില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം: ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്ന് 12 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1324 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശിനി (71), പള്ളിക്കല്‍ സ്വദേശിനി (32), പള്ളിക്കല്‍ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശിനികളായ 74 വയസുകാരി, 54 വയസുകാരി, കൊണ്ടോട്ടി സ്വദേശി (55), പെരുവള്ളൂര്‍ സ്വദേശിനി (32), പെരുവള്ളൂര്‍ സ്വദേശിനി (13), പെരുവള്ളൂര്‍ സ്വദേശി (10), മൊറയൂര്‍ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (35), ഉള്ളണം സ്വദേശിനി (44), പെരുവള്ളൂര്‍ സ്വദേശിനി (ഒരു വയസ്), പെരിന്തല്‍മണ്ണ സ്വദേശി (23), നിലമ്പൂര്‍ സ്വദേശി (15), കൊണ്ടോട്ടി സ്വദേശി (72), പെരുവള്ളൂര്‍ സ്വദേശി (ഒമ്പത്), പെരുവള്ളൂര്‍ സ്വദേശിനി (30), പെരിന്തല്‍മണ്ണ സ്വദേശിനി (എട്ട്), മഞ്ചേരി സ്വദേശി (58), കൊണ്ടോട്ടി സ്വദേശിനി (19) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കോട്ടക്കലില്‍ ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്യുന്ന കോട്ടക്കല്‍ സ്വദേശി (20), പെരിന്തല്‍മണ്ണയില്‍ ബീവറേജസില്‍ ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണ സ്വദേശി (30), പള്ളിക്കല്‍ സ്വദേശിനി (37), മുതുവല്ലൂര്‍ സ്വദേശി (32), കൊണ്ടോട്ടി സ്വദേശിനി (70), ആലത്തൂര്‍പ്പടിയില്‍ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശി (48), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (51), കൊണ്ടോട്ടിയില്‍ ടെക്സറ്റൈല്‍സില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി സ്വദേശിനി (19), പെരുവള്ളൂര്‍ സ്വദേശി (73) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (25), ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (48), എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

Sharing is caring!