സമസ്ത ഓണ്‍ലൈന്‍ മദ്രസ: ബലി പെരുന്നാള്‍ പ്രോഗ്രാം

സമസ്ത  ഓണ്‍ലൈന്‍ മദ്രസ: ബലി പെരുന്നാള്‍ പ്രോഗ്രാം

ചേളാരി: ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 30, 31, ആഗസ്റ്റ് 3, 4 തിയ്യതികളിലും സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന പ്രത്യേക പരിപാടികള്‍ നടക്കും. 2020 ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച സമസ്ത ഓണ്‍ലൈന്‍ മദ്റസക്ക് പെരുന്നാള്‍ പ്രമാണിച്ച് ഒരാഴ്ച അവധി നല്‍കിയ സാഹചര്യത്തിലാണ് മദ്റസ പഠനവുമായി ബന്ധപ്പെട്ട പ്രത്യേക പെരുന്നാള്‍ പരിപാടികള്‍ നടക്കുന്നത്. 30ന് ഹജ്ജ് കര്‍മങ്ങളുടെ പ്രായോഗിക പഠനം, 31ന് ബക്രീദ് ദിന പ്രത്യേക പരിപാടികള്‍, ആഗസ്റ്റ് 3ന് രക്ഷിതാക്കളറിയാന്‍, 4ന് ഓണ്‍ലൈന്‍ മദ്റസ പഠനാനുഭവങ്ങളും തുടര്‍ച്ചയും എന്നിവയാണ് മേല്‍ തിയ്യതികളില്‍ രാവിലെ 9 മണിക്ക് സംപ്രേഷണം ചെയ്യുക. യൂട്യൂബിലും മൊബൈല്‍ ആപ്പിലും ഫെയ്സ് ബുക്കിലും ദര്‍ശന ടി.വിയിലും പരിപാടികള്‍ ലഭ്യമാവും. പെരുന്നാള്‍ അവധി കഴിഞ്ഞ് ആഗസ്റ്റ് 5 മുതല്‍ പതിവുപോലെ ഓണ്‍ലൈന്‍ മദ്റസ പഠനം തുടരും.

Sharing is caring!