ഊരകത്തെ മധ്യ വയസ്കക്ക് വീടൊരുക്കി വേങ്ങര ജനമൈത്രി പോലീസ്

വേങ്ങര: ഊരകം ഗ്രാമ പഞ്ചായത്തിലെ ഒറ്റക്കു താമസിക്കുന്ന മദ്ധ്യവയസ്കക്ക് വീടൊരുക്കി വേങ്ങര ജനമൈത്രി പോലീസ്. കോട്ടമ്മല്‍ പ്രദേശത്ത് താമസിക്കുന്ന മണ്ണിശ്ശേരി ബീവി (55)ക്കാണ് വളണ്ടിയര്മാരുടൈ സഹകരത്തോടെ ഒന്നര ലക്ഷം രൂപ ചിലവു ചെയ്ത് നിലവിലുണ്ടായിരുന്ന വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കിയത്.
ജനങ്ങളുടെ ക്ഷേമമന്വേഷിച്ചിറങ്ങിയ ജനമൈത്രി ചുമതലയുള്ള സി പി ഒ മാരായ ഹസ്കര്‍ ,സിറാജ് എന്നിവരുടെ ഇടപെടലാണ് ബീവിക്ക് രക്ഷയായത്.
അപകടാവസ്ഥയിലുള്ള ഒരു വീട്ടില്‍ ഒരുസ്ത്രീ ഒറ്റക്ക് താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് പോലീസ് തീരുമാനമെടുക്കുകയായിരുന്നു. മേല്‍ക്കൂരയില്‍ ഓടുമേഞ്ഞു, ശുചി മുറി വീടിനോടു ചേര്‍ത്തു. തേപ്പും പെയ്ന്റിംഗുമെല്ലാം നടത്തി. പരിസരം വൃത്തിയാക്കി മുറ്റത്ത് കരിങ്കല്‍ ചീളുകള്‍ പാകി.
കഴിഞ്ഞ ദിവസം മലപ്പുറം ഡി വൈ എസ് പി പി സി ഹരിദാസ് ബീവിക്ക് താക്കോല്‍ നല്കി. വേങ്ങര സി ഐ സുനീഷ് തങ്കച്ചന് ,എസ് ഐ എന്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ സന്നിഹിതരായി.ചടങ്ങില്‍ അഡീഷണല്‍ എസ് ഐ എം പി അബൂബക്കര്‍ ,എ എസ് ഐ കെ അഷറഫ് ,സി പി ഒ മാരായ ഹസ്കര്‍ ,സിറാജ് ,വളണ്ടിയര്‍മാരായ എ ഡി ശ്രീകുമാര്‍, കെ പി ഷെരീഫ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി