ഒറ്റദിവസം മലപ്പുറത്തെ രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു
മലപ്പുറം: മലപ്പുറത്ത് ഒറ്റദിവസം രണ്ട് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സന്(67), കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന് (72) എന്നിവരുടെ മരണമാണ് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.
ഹൃദയാഘാതമുണ്ടാവുകയും ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിഹസ്സന് മഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.തുടര്‍ന്ന് ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 24 നാണ് ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മകന് കോവിഡ് ബാധിതനായതിനാല്‍ കുട്ടിഹസ്സന്റെ സ്രവം പരിശോധനയ്ക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ 25 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചികിത്സ നല്‍കിയതോടെ രോഗാവസ്ഥയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. നേരത്തെ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം എന്‍.ഐ.വി ചികിത്സ നല്കുകകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായെങ്കിലും ജൂലൈ 28 ന് വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയാഘാതം സ്ഥിരീകരിക്കുകയും ഹൃദയത്തിന്റെ പമ്പിങ് കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്് അതിനുള്ള ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നലെ രാവിലെ എട്ടിന് ഹൃദയസ്തംഭനമുണ്ടായതോടെ എസി.എല്‍.എസ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ രാവിലെ 9.40ന് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേ സമയം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് സിറാജുദ്ദീന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ മാസം 27 നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊവിഡിനു പുറമേ മറ്റു ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. പ്രത്യേക ഐസിയുവില്‍ ചികിത്സ നല്കി വരുന്നതിനിടെ ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് മരണം സംഭവിച്ചത്.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]