വന്ദേ ഭാരത് മിഷന് അഞ്ചാംഘട്ടം സൗദിയില്നിന്ന കേരളത്തിലേക്ക് 10സര്‍വ്വീസുകള്‍കൂടി

മലപ്പുറം: കൊവിഡ് പ്രതിസന്ധി മൂലം സഊദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വന്ദേ ഭാരത് മിഷന് അഞ്ചാം ഘട്ട വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഓഗസ്ത് ഒന്നു മുതല്‍ 12 വരെയുളള സര്‍വീസുകളുടെ വിവരം റിയാദ് ഇന്ത്യന്‍ എംബസിയാണ് പുറത്തുവിട്ടത്. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ 16 സര്‍വീസുകള്‍ നടത്തും. കൂടുതല്‍ സര്‍വീസുകളുടെ വിവരം വരും ദിവസങ്ങളില്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലേക്കുളള 10 സര്‍വീസുകളില്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ അഞ്ചും ജിദ്ദ-കോഴിക്കോട് സെക്ടറില്‍ മൂന്നും സര്‍വീസുകള്‍ നടത്തും. റിയാദില്‍ നിന്നു കൊച്ചി, കോഴിക്കോട് സെക്ടറിലേക്ക് ഓരോ സര്‍വീസുകളാണ് അഞ്ചാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന സ്പൈസ് ജെറ്റ് 1100 റിയാലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.
മുംബൈ, ഹൈദരാബാദ്, ലഖ്നൗ, ദല്‍ഹി എന്നിവിടങ്ങളിലേക്കു ഇന്‍ഡിഗോ ആണ് സര്‍വീസ് നടത്തുക. ടിക്കറ്റ് നിരക്ക് 1330 റിയാലായിരിക്കുമെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ലൈന്‍ ഓഫീസുകളില്‍ നേരിട്ടെത്തി ടിക്കറ്റ് നേടാം.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി