മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം ഇരിങ്ങല്ലൂര്‍  സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം: മലപ്പുറം ഇരിങ്ങല്ലൂര്‍ കോട്ടപറമ്പ് സ്വദേശി പറമ്പന്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ സിറാജുദ്ദീന്‍ ( 36 ) ജിദ്ദയിലെ മഹജര്‍ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ് ആസ്യ.ഭാര്യ സുമയ്യ. മക്കള്‍ ലിംഹ ഷെദിന്‍ (6 വയസ്സ്) ലാഇസ് ഇഷാന്‍ ( 6 മാസം ). സഹോദരങ്ങള്‍: ഖമറുഷരീഫ്, സനീബ്, സാഹിറ, മുഹ്സിന. പത്ത് മാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ച് പോയതാണ്.
മയ്യിത്ത് വിട്ടു കിട്ടുന്നതിനും ഖബറടക്ക ചടങ്ങുകള്‍ നടത്തുന്നതിനുമുള്ള നടപടികളുമായി കെ.എം.സി.സി. വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരുടെ ഇടപെടലുണ്ട്..

Sharing is caring!