മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മലപ്പുറം ഡി.സി.സി ഉപാധ്യക്ഷനും കെ.പി.സി.സി അംഗവുമായ മംഗലം സ്വദേശി കെ ബാലന്‍ (94) അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും  മുന്‍ മലപ്പുറം ഡി.സി.സി ഉപാധ്യക്ഷനും കെ.പി.സി.സി അംഗവുമായ മംഗലം  സ്വദേശി കെ ബാലന്‍ (94) അന്തരിച്ചു

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡി.സി.സി ഉപാദ്ധ്യക്ഷനും കെ.പി.സി.സി അംഗവുമായ മംഗലം സ്വദേശി കെ ബാലന്‍ (94) അന്തരിച്ചു. രാവിലെയായിരുന്നു മരണം. സംസ്‌കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍. വാര്‍ദ്ധക്യ സഹചമായ രോഗങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷമായി വിശ്രമത്തിലായിരുന്നു. വെട്ടം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൂടിയായ ബാലന്‍ പത്ത് വര്‍ഷത്തോളം മലപ്പുറം ഡി.സി.സി വൈസ് പ്രസിഡന്റായിരുന്നിട്ടുണ്ട്. അനാരോഗ്യം മൂലം പദവി ഒഴിയുകയായിരുന്നു. ഏറെ കാലം ഡി.സി.സി സെക്രട്ടറിയുമായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം, തലക്കടത്തൂര്‍ അരിക്കനട്ട് സൊസൈറ്റി പ്രസിഡന്റ്, മംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നിരുന്ന ബാലേട്ടന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായി യത്നിച്ച നേതാവാണ്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. താലൂക്ക് വികസന സമിതി, ജില്ലാ ആശുപത്രി എച്ച്.എം.സി എന്നിവയിലും അംഗമായിരുന്നു. അനാരോഗ്യം മൂലം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വരേയും താലൂക്ക് വികസന സമിതി യോഗത്തില്‍ മുടങ്ങാതെ പങ്കെടുത്തിരുന്ന അപൂര്‍വ്വം പ്രതിനിധികളില്‍ ഒരാളായിരന്നു. ദീര്‍ഘകാലം ചേന്നരയില്‍ റേഷന്‍ വ്യാപാരിയുമായിരുന്നു.ഭാര്യ:പരേതയായ സൗമിനി. മക്കള്‍: സദാനന്ദന്‍ എന്ന ബാബു (തിരൂര്‍ അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍) സലീം കെ ബാലന്‍ (മംഗലം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്. പ്രസിഡന്റ്) യേശുദാസന്‍ (ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന്‍) പ്രസന്നകുമാരി, ശാന്തകുമാരി, ശോഭന. മരുമക്കള്‍: മോഹന്‍ദാസ് ചാലിയം, ഗണേശന്‍ ചേന്നര, സുധാകരന്‍ ഫറോക്ക്, സിന്ധു മുത്തൂര്‍, രെജി വെട്ടം, വിദ്യാലക്ഷ്മി.

Sharing is caring!