അഭയാര്‍ത്ഥിത്വ സാഹിത്യപഠനത്തില്‍ എ കെ ഷാഹിന മോള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്

മഞ്ചേരി: മഞ്ചേരി കൊരമ്പയില്‍ അഹ മ്മദ് ഹാജി മെമ്മോറിയല്‍ യൂണിറ്റി വിമന്‍സ് കോളേജ്, ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ എ.കെ ഷാഹിനമോള്‍ക്കു ഇംഗ്ലീഷ് സാഹിത്യത്തില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. ആഗോള അഭയാര്‍ത്ഥി സാഹിത്യം , ഫലസ്തീന്‍ ജനതയുടെ സമാനതകളില്ലാത്ത് അഭയാര്‍ത്ഥിത്വം , അവരുടെ സാഹിത്യതിലെ സ്ഥല വ്യവഹാരങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി പശ്ചിമേഷ്യന്‍ സ്ത്രീ സാഹിത്യ ആഖ്യാനങ്ങളെ ആസ്പദമാക്കി ആയിരുന്നു ഗവേഷണം.
മലപ്പുറം ഗവ കോളേജ് ഇംഗ്ലിഷ് വിഭാഗം അധ്യക്ഷനും അസോസിയേറ്റ് പ്രൊഫെസ്സറുമായ ഡോ സൈനുല്‍ ആബിദ് കോട്ടയുടെ മേല്‍നോട്ടത്തില്‍ ഫാറൂഖ് കോളേജ് ഗവേഷണ കേന്ദ്രത്തിലായിരുന്നു പഠനം. റിട്ട. അധ്യാപകന്‍ ഇരുമ്പുഴി വടക്കുംമുറി അബൂബക്കര്‍ മാസ്റ്ററുടെയും
നൊട്ടത്തു ഫാത്തിമയുടെയും മകളും, മങ്കട ഡീ സോണ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റുഷന്‍സ് മാനേജിങ് ഡയറക്ടര്‍ മക്കരപറമ്പ മുഹമ്മദ് മുസ്തഫ പെരിഞ്ചിരിയുടെ ഭാര്യയുമാണ്. മക്കള്‍ : അദീബ് കെന്‍ സ് , അഫ്‌റ കൈസ് , അയാഷ് കന്‍സ്

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *