ഫായിസാണ് താരം, ദി റിയൽ മോട്ടിവേറ്റർ; വൈറലായി മലപ്പുറത്തെ കൊച്ചു മിടുക്കന്റെ വീഡിയോ

ഫായിസാണ് താരം, ദി റിയൽ മോട്ടിവേറ്റർ; വൈറലായി മലപ്പുറത്തെ കൊച്ചു മിടുക്കന്റെ വീഡിയോ

കൊണ്ടോട്ടി: ചെലരത്‌ റെഡ്യാവും‌ ചെലരത് റെഡ്യാവൂല്ല. ഇന്റത് റെഡ്യായീല്ല. റെഡിയായില്യേലും ഞമ്മക്ക് ഒരു കൊയപ്പല്ല. ഇതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ വലിയ പഞ്ച് ഡയലോ​ഗ്? ഇത് പറഞ്ഞതാകട്ടെ മലയാത്തിലെ സൂപ്പർ താരങ്ങളോ, രാഷ്ട്രീയ നേതാക്കളോ അല്ല മറിച്ച് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ഒരു നാലാം ക്ലാസുകാരന്റെ പൂവുണ്ടാക്കുന്ന വീഡിയോയിലേതാണ് ഈ വാചകം.

നിഷ്കളങ്കമായ് അവതരിപ്പിച്ച ഈ വീഡിയോ ആളുകൾ ഹൃ​ദയപൂർവ്വം സ്വീകരിച്ചിട്ടുണ്ട്. പലതരം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത് കുറച്ചധികം വ്യത്യസ്തമാണ്. പൂവുണ്ടാക്കാൻ ശ്രമിച്ച് ഉദ്ദേശിച്ച രൂപത്തിൽ പൂവ് കിട്ടിയില്ല. ‌റെഡ്യായില്ലെങ്കിലും ഒരു കൊയപ്പോല്യ എന്നു പറഞ്ഞുളള ഫായിസിന്റെ വീഡിയോയിലെ മനോഭാവമാണ് ചർച്ചയാവുന്നത്. ഇതിനും വലിയ മോട്ടിവേറ്റർ വേറെയില്ല, വീഴ്ചകളിൽ തളർന്നുപോകുന്നവർക്ക് പ്രചോദനമാണ് ഫായിസ് എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. ജനങ്ങൾ ഏറ്റെടുത്ത ഈ വീഡിയോയെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം ഫായിസ് ഉപയോ​ഗിച്ച മലപ്പുറം ഭാഷ തന്നെയാണ്. മുനവറലി ശിഹാബ് തങ്ങളടക്കം നിരവധിയാളുകൾ ഫായിസിന്റെ മോട്ടിവേഷനെ കുറിച്ച് പരാമർശിച്ചു വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

വീട്ടുകാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് തനിക്ക് ഭക്ഷണം വേണ്ടെന്നും പറഞ്ഞ് ഉമ്മയുടെ ഫോൺ എടുത്ത് ആരും കാണാതെ പുസ്തകങ്ങൾ അട്ടിവച്ചശേഷം അതിൻമേൽ ഫോൺ വച്ച് ഫായിസ് സ്വയം ഷൂട്ട് ചെയ്തതാണ് വീഡിയോ. ഫാമിലീ ​ഗ്രൂപ്പിൽ ഫായിസിന്റെ പിതൃസഹോദരി ഇട്ട വീഡിയോ പിന്നീട് നാട്ടിലും സമൂഹമാധ്യമങ്ങളിലും വൈറലാവുകയായിരുന്നു.

വീഡിയോ ശരിയാവൂന്നാ വിചാരിച്ചത് എന്നാൽ ശരിയായില്ല, ഉപ്പച്ചിക്ക് അയച്ചുകൊടുത്തിരുന്നു . സ്കൂളിലെ ടീച്ചർമാർ വീഡിയോ സ്റ്റാറ്റസ് ഇട്ടത് കണ്ടപ്പോൾ സന്തോഷമായി, ഇനിയും വീഡിയോകൾ ചെയ്യണമെന്നുമാണ് വൈറലായ തന്റെ വീഡിയോവിനെ കുറിച്ച് ഫായിസ് പറഞ്ഞതിങ്ങനെയാണ്. ഈ പത്തുവയസ്സുകാരൻ കുഴിമണ്ണ ഇസ്സത്ത് സ്കൂലിലെ വിദ്യാർത്ഥിയാണ്.

Sharing is caring!