വണ്ടൂര്‍ നിംസ് ആശുപത്രി എം.ഡി അബ്ദുള്ള മുഹമ്മദ് ജിദ്ദയില്‍വെച്ച് മരിച്ചു

വണ്ടൂര്‍ നിംസ് ആശുപത്രി എം.ഡി അബ്ദുള്ള മുഹമ്മദ്  ജിദ്ദയില്‍വെച്ച് മരിച്ചു

മലപ്പുറം: വണ്ടൂര്‍ നിംസ് ആശുപത്രി എം.ഡിയും പ്രമുഖ വ്യവസായിയുമായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി കക്കാടമ്മലിലെ വെള്ളേങ്ങര അബ്ദുള്ള മുഹമ്മദ്(58) ജിദ്ദയില്‍വെച്ച് മരിച്ചു.
ജിദ്ദ കിംഗ് അബ്ദുള്ള മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരണപ്പെട്ടത്. വണ്ടൂര്‍ നിംസ് ആശുപത്രി എം.ഡിയും ജിദ്ദയിലെ ഹിബ ആസ്യ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍കൂടിയായിരുന്നു. നേരത്തെ ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കിംഗ് അബ്ദുള്ള മെഡിക്കല്‍ സെന്റെറിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും വൃക്ക സംബന്ധമായ അസുഖം കാരണം കഴിഞ്ഞ 10 ദിവസത്തോളമായി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ശനിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.ദീര്‍ഘകാലമായി ജിദ്ദയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന നിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍, സഹ്യ ആര്‍ട്സ് സയന്‍സ് കോളജ് രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു
ജിദ്ദയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: ഫഹദ്, നജ്മുന്നീസ, നിഷിദ. മരുമക്കള്‍: മുസ്തഫ തോളൂര്‍ (മേലാറ്റൂര്‍), ഷാജഹാന്‍ (കൊമ്പന്‍കല്ല്), നഫ്‌ലി. നിയമ നടപടികള്‍ക്ക് ശേഷം മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും.

Sharing is caring!