ഉറവിടം അറിയാതെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച മലപ്പുറത്തുകാരന്‍ മരിച്ചു

ഉറവിടം അറിയാതെ സമ്പര്‍ക്കത്തിലൂടെ  കോവിഡ് ബാധിച്ച  മലപ്പുറത്തുകാരന്‍  മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറാണ് (71) കോവിഡ് ബാധിച്ച് മരിച്ചത്. ഷുഗര്‍, പ്രഷര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ( ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മിനറി ഡിസീസ് ) എന്നിവ അലട്ടിയിരുന്ന അബ്ദുല്‍ ഖാദറിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് ജൂലൈ 18നാണ് ഇദ്ദേഹത്തെ കടുത്ത ന്യുമോണിയ ബാധിതനായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. 19ന് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 റെസ്പിറേറ്ററി ഫെയിലര്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ്, കടുത്ത കോവിഡ് ന്യൂമോണിയ ബാധിതര്‍ക്ക് മാത്രം കൊടുക്കുന്ന ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കാണിച്ചെങ്കിലും 23ന് രോഗിക്ക് സെപ്റ്റിസീമിയ ബാധിക്കുകയും സെപ്റ്റിസീമിയ പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കിയെങ്കിലും ആരോഗ്യ സ്ഥിതി മോശമായി. 26ന് പുലര്‍ച്ചെ 5.10ന് മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങി.

Sharing is caring!