മലപ്പുറത്തുകാരന്‍ ഷൗക്കത്തലിക്ക് ഐ പി എസ് ലഭിക്കുമോ?

മലപ്പുറത്തുകാരന്‍ ഷൗക്കത്തലിക്ക് ഐ പി എസ് ലഭിക്കുമോ?

മലപ്പുറം: സ്വര്‍ണ കടത്ത് കാരെയും, ടി പി വധക്കേസ് പ്രതികളേയും വിറപ്പിച്ച മലപ്പുറത്തുകാരന്‍ എ പി ഷൗക്കത്ത് അലിക്ക് ഇക്കൊല്ലം ഐ പി എസ് ലഭിക്കുമോ? 2018 ബാച്ചില്‍ ഐപിഎസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാര്‍ശ ചെയ്തതിട്ടുണ്ട്. ടിപി വധക്കേസ് അന്വേഷണത്തില്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി. 40 എസ്പിമാരുടെ പട്ടികയാണ് ഡിജിപി ഐ പി എസ് നല്‍കാന്‍ ശുപാര്‍ശയായി നല്‍കിയത്. ഇതില്‍ പതിനൊന്നാമനാണ് ഷൗക്കത്ത് അലി.

മലപ്പുറം ജില്ലക്കാരനായ ഷൗക്കത്ത് അലി പോലീസ് സേനയിലെ മികച്ച ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാ കേസും, ടി പി വധക്കേസും അടക്കം പ്രമാദമായ പല കേസും അന്വേഷിച്ച സംഘത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു. ടി പി വധക്കേസിലെ പ്രതികളെ അതിസാഹസികമായി പിടികൂടിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

ഡിജിപി നല്‍കിയ പട്ടികയ്ക്കൊപ്പം ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുമുണ്ട്. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. സര്‍ക്കാരിന്റെ ശുപാര്‍ശയോടെയാകും പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുക. ടി പി വധക്കേസിലെ അന്വേഷണത്തിന് ശേഷം സിപിഎമ്മിന്റെ കണ്ണിലെ കരടായ ഷൗക്കത്ത് അലി എന്‍ഐഎയില്‍ ഡെപ്യൂട്ടേഷന്‍ വാങ്ങി പോവുകയായിരുന്നു.

Sharing is caring!