മലപ്പുറം പുറത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിലെ കുട്ടികള്‍ അടക്കം 10പേര്‍ക്ക് കോവിഡ്

മലപ്പുറം പുറത്തൂരില്‍ കോവിഡ്  ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിലെ കുട്ടികള്‍ അടക്കം  10പേര്‍ക്ക് കോവിഡ്

മലപ്പുറം: മലപ്പുറം തിരൂര്‍ പുറത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തിലെ 10പേര്‍ക്ക് കോവിഡ്. ബംഗളൂരുവില്‍നിന്നും നിന്നും കുടുംബസമേതം എത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ഇന്ന് ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്തിനി കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ മാത്രം തുറക്കാന്‍ പാടുള്ളു. പുറത്തൂരില്‍ ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കോവിഡ് ഇന്നാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രതിരോധ ത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന് തുടക്കമായി.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ 55കാരന്റെ ന്റെ ബന്ധുക്കള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുറത്തൂര്‍ പഞ്ചായത്തില്‍ കടുത്ത ആശങ്കകള്‍ ഉയര്‍ത്തിയാണ് ഒരു കുടുംബത്തിലെ കുട്ടികള്‍ അടക്കമുള്ള 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ബാംഗ്ലൂരില്‍ നിന്നും കുടുംബസമേതം എത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കുടുംബനാഥന്‍ നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ വീട്ടുകാര്‍ കടുത്ത നിരീക്ഷണത്തിലുമായിരുന്നു. കഴിഞ്ഞ ദിവസമാണ് മറ്റുള്ളവരുടെ പരിശോധന ഫലം പുറത്ത് വന്നത്. ഇതില്‍ വീട്ടിലെ മുഴുവന്‍ പേരുടെയും പരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് നാട് ആശങ്കയിലായത്. എന്നാല്‍ ഇവരുമായി പ്രദേശവാസികള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ നിന്നും നേരിട്ട് വാഹനത്തിലെത്തിയ ഇവര്‍ വീട്ടില്‍ ക്വാറന്റെല്‍ ആയിരുന്നു. അതേ സമയം പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചു. പുറത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലാണ് 20 ബെഡ് ഓടു കൂടിയ സെന്റര്‍ ആരംഭിച്ചത്.ഒരു ക്ലാസ് മുറിയില്‍ 2 മുതല്‍ 3 വരെ കിടക്കകളാടെയുള്ള ചികില്‍സാ കേന്ദ്രമാണ് ആരംഭിച്ചത്. ഇവിടെക്ക് പുറത്തൂര്‍ സി എച്ച്സിയിലെ ഡോക്റ്റര്‍ക്ക് ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ക്വാറന്റെല്‍ ആയി ഉപയോഗിച്ചിരുന്ന ഈ സ്‌ക്കൂളില്‍ താമസിച്ചിരുന്നവരെ പുറത്തുര്‍ ജി എം യു പി സ്‌ക്കൂളിലേക്ക് മാറ്റുകയും തുടര്‍ന്ന് അണു നശീകരണമടക്കമുള്ള ശുചീകരണ പ്രവൃത്തികള്‍ നടത്തുകയും ചെയ്തു. ഈ സ്‌ക്കൂളിന് പുറമേ പഞ്ചായത്തിലെ 2 ഓഡിറ്റോറിയങ്ങള്‍ കൂടി ഏ റ്റെടുത്ത് നൂറ് കിടക്കകളോട് കൂടിയ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങളാണ് ഒരുക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറിയും നോഡല്‍ ഓഫീസറുമായ എ എം റീന അറിയിച്ചു.

Sharing is caring!