കോവിഡിനെ പ്രതിരോധിക്കാന്‍ മുസ്ലിംലീഗിന്റെ അണുനശീകരണ കാമ്പയിന്‍

കോവിഡിനെ പ്രതിരോധിക്കാന്‍ മുസ്ലിംലീഗിന്റെ അണുനശീകരണ  കാമ്പയിന്‍

മലപ്പുറം: കോവിഡ്- 19 സമൂഹ വ്യാപനത്തിന്റെ അപകടകരമായ സ്ഥിതിയിലേക്ക് എത്തിയതിനാല്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച അണു നശീകരണ യജ്ഞം സജീവമായി മുന്നേറുകയാണ് – 21 മുതല്‍ 28 വരെ നടക്കുന്ന ‘വീടും നാടും സുരക്ഷിതം’ എന്ന ക്യാമ്പയിന്റ ഭാഗമായി മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും സ്വന്തം വീടും അയല്‍പക്കത്തെ വീടുകളും അണുനശീകരണം നടത്തുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്

വീടുകള്‍,കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനമാണ് പ്രധാനമായും നടത്തുന്നത് – 21 ന് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വവസതിയില്‍ അണുനശീകരണം നടത്തിക്കൊണ്ടാണ് കാമ്പയിന് തുടക്കം കുറിച്ചത്

ജില്ലാ ഭാരവാഹികളെയും നിയോജക മണ്ഡലം കമ്മിറ്റികളുടെ മുഖ്യകാര്യദര്‍ശി കളെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ സാദിഖലി തങ്ങള്‍ ഈ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും പരിപാടി വിജയിപ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു – നിയോജക മണ്ഡലം തലത്തില്‍ മുനി : പഞ്ചായത്ത് ഭാരവാഹികളുടെ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുകയാണ്.

മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം. പി കഴിഞ്ഞദിവസം അണു നശീകരണ യജ്ഞത്തില്‍ പങ്കാളിയായി – അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

മുസ്ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ,അഖിലേന്ത്യാ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം.പി
,
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് സാഹിബ്, എംഎല്‍എമാരായ കെ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.എ.അഹമദ് കബീര്‍,അഡ്വ: എന്‍.ശംസുദ്ദീന്‍, പി.കെ. അബ്ദുറബ്ബ്, അഡ്വ: കെ എന്‍ എ ഖാദര്‍ ,അഡ്വ: എം ഉമ്മര്‍

,മഞ്ഞളാംകുഴി അലി,പി അബ്ദുല്‍ ഹമീദ്, പി ഉബൈദുല്ല, ടിവി ഇബ്രാഹിം – പി – കെ ബഷീര്‍ സി.മമ്മുട്ടി തുടങ്ങിയവര്‍ അണുനശീകരണ യജ്ഞത്തില്‍ പങ്കാളികളായി – നേതാക്കളും ജനപ്രതിനിധികളും അവരുടെ വീടുകള്‍ അണുവിമുക്തമാക്കി. പൊതുജനങ്ങള്‍ ധാരാളമായി വരുന്നതുകൊണ്ട് രോഗവ്യാപനത്തിന്റെ സാധ്യത പരിഗണിച്ച് നേതാക്കളുടെയും ജനപ്രതിനിധികളുടെയും ക്യാമ്പ് ഓഫീസുകള്‍,

സിറ്റൗട്ട്, ഓഫീസ് റൂമുകള്‍, തുടങ്ങിയ ഇടങ്ങള്‍ അണു നശീകരണം നടത്തിക്കൊണ്ടാണ് എല്ലാവരും ക്യാമ്പയിനില്‍ ഭാഗവാക്കായത്

Sharing is caring!