ടി വി ഇബ്രാഹിം എം എല്‍ എ കൊവിഡ് നിരീക്ഷണത്തില്‍

ടി വി ഇബ്രാഹിം എം എല്‍ എ കൊവിഡ് നിരീക്ഷണത്തില്‍

കൊണ്ടോട്ടി: ടി വി ഇബ്രാഹിം എം എല്‍ എ കൊവിഡ് നിരീക്ഷണത്തില്‍. നേരത്തെ നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എയ്ക്ക് ഇവരുമായ സമ്പര്‍ക്കമുണ്ടായതിനാലാണ് ഇബ്രാഹിമിന് ക്വാറന്റീനില്‍ പോകേണ്ടിവന്നത്.

അതേസമയം കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എസ്ഐ അടക്കം 15 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ ഒരു പൊലീസുകാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവര്‍ പതിനാല് ദിവസത്തെ ക്വാറന്റീനില്‍ ആയിരുന്നു. ഇതിനിടയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇവര്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയത്. ഇവരുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണ്.

ജില്ലയില്‍ ഒരു കൊവിഡ് സംശയത്തില്‍ മരണം കൂടി ഇന്നുണ്ടായി. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചോക്കാട് മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദ് അലി(26)ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളായതിനാല്‍ കൊവിഡ് പരിശോധന നടത്തും. ഈ മാസം നാലിന് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Sharing is caring!