മമ്പുറം സ്വലാത്ത്: വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ സംപ്രേക്ഷണം
തിരൂരങ്ങാടി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ വ്യാഴാഴ്ച തോറും നടത്താറുണ്ടായിരുന്ന സ്വലാത്ത് മജ്ലിസ് വിശ്വാസികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേക്ഷണം ചെയ്യുമെന്ന് മഖാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തീര്‍ത്ഥാടകര്‍ക്കു മഖാം സന്ദര്‍ശനത്തിനും സ്വലാത്ത് മജ്ലിസില്‍ സംബന്ധിക്കുന്നതിനും വിലക്കു ഏര്‍പെടുത്തിയിരുന്നു. വ്യാഴാഴ്ചകളില്‍ മഗ്രിബ് നമസ്‌കാരാനന്തരം മമ്പുറം മഖാമിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലുമായിരിക്കും പ്രക്ഷേപണം. കോവിഡ് സമൂഹ വ്യാപനം നടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാലും സ്വലാത്തിനായി വിശ്വാസികളാരും മഖാം പരിസരത്തേക്ക് എത്തരുതെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതു സംബന്ധമായി നടന്ന മഖാം ഭാരവാഹികളുടെ കൂടിയാലോചനാ യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, കെ.പി ചെറീത് ഹാജി, എം.പി സിദ്ദീഖ് ഹാജി, എ.വി സൈതു ഹാജി, എന്‍.കെ ഇബ്രാഹീം ഹാജി, പി.കെ അബ്ദുന്നാസര്‍ ഹുദവി, എം.കെ ജാബിറലി ഹുദവി, വി. ജാഫര്‍ ഹുദവി, സയ്യിദ് ഷാഹുല്‍ ഹമീദ് തങ്ങള്‍ ഹുദവി, ഷഫീഖ് എന്‍ ഹുദവി, സലീം പി.സി, ഫൈസല്‍ ടി എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




