ശ്രദ്ധിക്കുക.. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍
മലപ്പുറം: കോവിഡ് 19 മായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് അറിയിച്ചു. രോഗ വ്യാപനം, പ്രതിരോധം, ചികിത്സ, കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 54, ഐ.പി.സി സെക്ഷന്‍ 188, ഐ.പി.സി സെക്ഷന്‍ 505(1)(യ) 2008 ലെ ഐ.ടി നിയമം എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.വ്യാജവാര്‍ത്തകള്‍ ജനങ്ങളില്‍ ഭീതി പരത്തുന്നതിനും തെറ്റിദ്ധാരണയുണ്ടാക്കുന്നതിനുമിടയാക്കും. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയും ചെയ്യും. സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും ഔദ്യോഗിക അറിയിപ്പുകള് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖേനയാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം പൊലീസ് തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലും അറിയിപ്പുകള് നല്‍കുന്നുണ്ട്. പത്ര-ദ്യശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരും വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനും മുന്‍പ് നല്കുന്ന വാര്‍ത്തകള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണം. തെറ്റായ വാര്‍ത്തകള്‍/ ഫോട്ടോ/വീഡിയോ/പോസ്റ്ററുകള്‍ തയ്യാറാക്കുന്നവര്‍ക്കും സാമൂഹിക മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ കേസെടുത്തു
ജില്ലയില്‍ കണ്ടെയിന്മെന്റ് സോണിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ 22ന് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന രീതിയില്‍ സാമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി
മലപ്പുറം ഗവ. കോളജും
മലപ്പുറത്ത് സജ്ജമാകുന്നത് ആറ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍
മലപ്പുറം ഗവ. കോളജില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയും ഓഡിറ്റോറിയവും ഉപയോഗപ്പെടുത്തി 120 കിടക്കകള്‍ ഒരുക്കും. ഇതിനാവശ്യമായ കട്ടിലുകള്‍ നഗരസഭാധ്യക്ഷ സി. എച്ച് ജമീല, സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, ആര്.ആര്.ടി വളണ്ടിയര്‍മാര്‍, വ്യാപാരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സജ്ജമാക്കി. കിടക്കകള്‍ കൂടി എത്തുന്നതോടെ ചികിത്സാ കേന്ദ്രം അണു വിമുക്തമാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു.
ഇതിനൊപ്പം മലപ്പുറം ബ്ലോക്ക് പരിധിയില്‍ ആറ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കൂടി വിവിധ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഒരുക്കാന്‍ നടപടികളായിട്ടുണ്ട്. ആനക്കയം ഗ്രാമ പഞ്ചായത്തില്‍ പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (98 കിടക്കകള്‍ ), കോഡൂരില്‍ മലയില്‍ ഓഡിറ്റോറിയം (50 കിടക്കകള്‍), മൊറയൂരില്‍ ജി.എം ഓഡിറ്റോറിയം (50 കിടക്കകള്‍), പൊന്മളയില് ജവാന് ഓഡിറ്റോറിയം (60 കിടക്കകള്‍), പൂക്കോട്ടൂരില്‍ പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (50 കിടക്കകള്‍), ഒതുക്കുങ്ങലില്‍ വലിയ പറമ്പിലെ അല്‍മാസ് നഴ്സിങ് കോളജ് ഹോസ്റ്റല്‍ (50 കിടക്കകള്‍) എന്നിവിടങ്ങളിലാണ് ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി
പൊന്നാനിയില്‍ 21 കേന്ദ്രങ്ങള്‍
പൊന്നാനി താലൂക്കില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി 21 കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോളജ് ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍, കണ്വെന്ഷന് സെന്ററുകള്‍, ആശുപത്രി എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റുന്നത്.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പാലപ്പെട്ടി സി.കെ കണ്വെന്ഷന് സെന്ററിലും എടപ്പാളില്‍ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലും കദീജ കാസ്റ്റില്‍ കണ്വെന്ഷന് സെന്ററിലുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമാക്കുന്നത്. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാട്ടേരി കണ്വെന്ഷന് സെന്ററിലും വട്ടംകുളം ഗ്രാമപഞ്ചായത്ത് നടുവട്ടം വിവ ഓഡിറ്റോറിയം, മാണൂര്‍ മോഡേണ്‍ ഓഡിറ്റോറിയം, മലബാര്‍ ഡെന്റല്‍ കോളജ് എന്നിവിടങ്ങളിലുമാണ് ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നത്. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജിലും, കോളജ് ഹോസ്റ്റലിലും, ഐഡിയല്‍ സ്കൂളിലുമാണ് തവനൂര്‍ ഗ്രാമപഞ്ചായത്ത് ട്രീറ്റ്മെന്റ് സെന്റര്‍ തയ്യാറാക്കുന്നത്.
ആലങ്കോട് ഗ്രാമപഞ്ചായത്ത് കക്കടിപ്പുറം സംസ്കൃതി സ്കൂള്‍, പാവിട്ടപ്പുറം അസ്ബാഹ് അറബിക് കോളജ്, അസ്ബാഹ് അറബിക് കോളജ് ഹോസ്റ്റല്‍, അസ്ബാഹ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമാക്കുന്നത്. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഗാലക്സി കണ്വെന്ഷന് സെന്ററിലും രാജകീയ മംഗല്യഭവന് ഓഡിറ്റോറിയത്തിലും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ദാറുല്‍ ഖുറാന് ഇസ്ലാമിക് സെന്ററിലുമാണ് ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നത്. പൊന്നാനി നഗരസഭ എവറസ്റ്റ് ഓഡിറ്റോറിയം, എം.ഇ.എസ് കോളജ് ഓഡിറ്റോറിയം, എം.ഇ.എസ് കോളജ്, എം.ഇ.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമാക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന ജനകീയ രോഗ പരിപാലന കേന്ദ്രങ്ങളാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. കോവിഡ് സാമൂഹ്യ വ്യാപനമുണ്ടായാല്‍ നിലവിലുള്ള ആരോഗ്യം സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ ആവശ്യസൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായാണ് ഇവ പ്രവര്‍ത്തിക്കുക.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]