കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലെ രണ്ട് പേർക്ക് കോവിഡ് 19

കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലെ രണ്ട് പേർക്ക് കോവിഡ് 19

കോട്ടക്കൽ: കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 30 ഉം 34 ഉം പ്രായമുള്ള പോലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കൊല്ലം സ്വദേശികളാണ്.

രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾക്ക് പൊന്നാനിയിലെ കോവിഡ് ഡ്യൂട്ടിയ്ക്കിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഒരേ റൂമിൽ താമസിച്ച മറ്റൊരു പോലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരുമായി പ്രാഥമിക ബന്ധമുള്ള 20 പോലീസുകാർ അടുത്തുള്ള പോലീസ് ക്വാർട്ടേഴ്‌സിൽ് ക്വാറന്റൈനിലാണ്. കോട്ടക്കൽ പോലീസ് സ്‌റ്റേഷൻ അണുവിമുക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതായി കോട്ടക്കൽ സർക്കിൾ ഇൻസ്‌പെക്റ്റർ പ്രദീപ് കെ ഒ പറഞ്ഞു

Sharing is caring!