മലപ്പുറത്തെ മധ്യവയസ്‌കന്‍ കൃഷി സ്ഥലത്ത് മരിച്ച നിലയില്‍

മലപ്പുറത്തെ  മധ്യവയസ്‌കന്‍ കൃഷി സ്ഥലത്ത്  മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്തെ മധ്യവയസ്‌കനായ കൃഷിക്കാരന്‍ കൃഷി സ്ഥലത്ത് മരിച്ച നിലയില്‍. എളങ്കൂര്‍ മഞ്ഞപ്പറ്റ ചോഴിയത്ത് ചെറാംകുത്ത് ചേലാടത്തില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ അബ്ദുല്‍ റസാഖ് (55) ആണ് മരിച്ചത്. എളങ്കൂര്‍ മലയിലെ റബ്ബര്‍ തോട്ടത്തില്‍ വളമിടുന്നതിനായി രാവിലെ വീട്ടില്‍ നിന്നും പോയതായിരുന്നു. അബ്ദുറസാഖിന് കുടിവെള്ളവുമായി പോയ ജോലിക്കാരനാണ് പതിനൊന്നര മണിയോടെ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ശക്തമായ വെയിലേറ്റ് മൃതദേഹം പൊള്ളലേറ്റ നിലയിലായിരുന്നു. മഞ്ചേരി പൊലീസ് കേസ്സെടുത്തു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനും കൊവിഡ് പരിശോധനക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഭാര്യ: മൈമൂന, മക്കള്‍: റിയാസ്, ഉനൈസ്, ഉമൈര്‍, അഫീല തെസ്നി. മരുമകന്‍ : ജുനൈദ് രാമന്‍കുളം.

Sharing is caring!