തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി പെരിന്തല്‍മണ്ണ സ്വദേശി കെ.ടി റമീസെന്ന് എന്‍.ഐ.എ.

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍  മുഖ്യകണ്ണി പെരിന്തല്‍മണ്ണ സ്വദേശി കെ.ടി റമീസെന്ന് എന്‍.ഐ.എ.

മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി പെരിന്തല്‍മണ്ണ സ്വദേശി കെ.ടി റമീസെന്ന് എന്‍.ഐ.എ. തിരുവനന്തപുരം കേന്ദ്രമായാണ് സ്വര്‍ണക്കടത്ത് നടന്നതെന്നും എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ഡൗണ്‍ സമയത്ത് പരമാവധി സ്വര്‍ണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും അതിനായി തങ്ങളെ പ്രേരിപ്പിച്ചതും കെ.പി റമീസാണെന്നും സ്വപ്നയും സന്ദീപും എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ്പ് വഴിയാണ്. പിടിയിലാവുന്നതിനു മുമ്പ് പ്രതികള്‍ ടെലഗ്രാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. സിഡാക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്ത സന്ദേശങ്ങള്‍ കണ്ടെടുത്തതായും എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.സ്വപ്ന സുരേഷില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുമാണ് സ്വപ്ന സുരേഷില്‍ നിന്് പിടിച്ചെടുത്തത്. സ്വപ്നയ്ക്ക് ബാങ്കുകളില്‍ അടക്കം വന്‍നിക്ഷേപമുണ്ടെന്നും എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Sharing is caring!