മീറ്ററില്‍ കൃത്രിമംകാട്ടി വൈദ്യുതി മോഷ്ടിച്ച മലപ്പുറം മൂന്നിയൂരിലെ മൂന്‍പഞ്ചായത്ത് പ്രസിഡന്റിന് മുന്‍കൂര്‍ജാമ്യമില്ല

മീറ്ററില്‍ കൃത്രിമംകാട്ടി വൈദ്യുതി മോഷ്ടിച്ച മലപ്പുറം മൂന്നിയൂരിലെ മൂന്‍പഞ്ചായത്ത് പ്രസിഡന്റിന് മുന്‍കൂര്‍ജാമ്യമില്ല

മഞ്ചേരി: മീറ്ററില്‍ കൃത്രിമംകാട്ടി വൈദ്യുതി മോഷ്ടിച്ച മലപ്പുറം മൂന്നിയൂരിലെ മൂന്‍പഞ്ചായത്ത് പ്രസിഡന്റിന്
മുന്‍കൂര്‍ജാമ്യമില്ല. മൂന്നിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മൂന്നിയൂര്‍സൗത്ത് ചുഴലി കിരിണിയത്ത് ഹൈദര്‍ (67)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. മീറ്ററിലേക്ക് എത്തുന്നതിനു മുമ്പ് സര്‍വ്വീസ് ലൈനില്‍ നിന്നും വീട്ടിലേക്കുള്ള വൈദ്യുതിയെടുത്ത് 1,69,967 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. വലിയ വീടാണെങ്കിലും പ്രതിമാസം ശരാശരി നാനൂറ് രൂപ മാത്രമായിരുന്നു ബില്ല് വന്നിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട കെ എസ് ഇ ബി ആന്റി തെഫ്റ്റ് വിഭാഗം ഇക്കഴിഞ്ഞ ജൂണ്‍ 11ന് നടത്തിയ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. വൈദ്യുതി ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഹൈദര്‍ ഒളിവില്‍ പോയിരിക്കയാണ്.

Sharing is caring!