കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ച്ച

കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ച്ച

മലപ്പുറം: മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിച്ചതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. കോവിഡ് വ്യാപനത്തിന്റെ കാലത്ത് ആഘോഷങ്ങൾ പരിമിതപ്പെടുത്താനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഖാദിമാർ അറിയിച്ചു. ഇതുപ്രകാരം കേരളത്തിൽ നാളെ ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. ഇതുപ്രകാരം കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 31ന്​ ആയിരിക്കും. ജൂലൈ 30ന്​ വ്യാഴാഴ്​ചയാണ്​ അറഫാദിനമെന്നും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യ സുന്നി ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മുസ്ലിയാർ, തി​രു​വ​ന​ന്ത​പു​രം ​പാ​ള​യം ഇ​മാം മൗ​ല​വി വി.​പി. സു​ഹൈ​ബ് എന്നിവർ അറിയിച്ചു.

Sharing is caring!