മമ്പുറത്ത് വിരണ്ടോടിയ പോത്തിന്റെ പരാക്രമം; മൂന്നു പേര്‍ക്ക് പരുക്ക്, അവസാനം ഓട്ടോയിടിച്ച് ചത്തു

മമ്പുറത്ത് വിരണ്ടോടിയ  പോത്തിന്റെ പരാക്രമം; മൂന്നു പേര്‍ക്ക് പരുക്ക്, അവസാനം ഓട്ടോയിടിച്ച്  ചത്തു

തിരൂരങ്ങാടി: മമ്പുറത്ത് വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കന്നുകാലികച്ചവടക്കാരനായ വ്യക്തി പോത്തുകളെ വടക്കേ മമ്പുറത്ത് പുഴയില്‍ കുളിപ്പിക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടുകയായിരുന്നു. പോത്തിന്റെ അക്രമത്തില്‍ വടക്കേ മമ്പുറം കടവത്ത് ഹസന്‍ (65) ന്റെ കൈയിന്റെ എല്ല് പൊട്ടി തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ പള്ളിപ്പടിയിലെ പി.കെ. മുഹമ്മദ് ബിശര്‍ ഇബ്രാഹിം (മൂന്ന്) മുടയംപുലാക്കല്‍ സൈതലവി (65) എന്നിവര്‍ക്കും പരിക്ക് പറ്റി. പോത്ത് പിന്നീട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം റോഡില്‍ വീണു. ഇടിയുടെ ആഘാതത്തില്‍ തളര്‍ന്ന് വീണ പോത്തിനെ നാട്ടുകാര്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും ചാവുകയായിരുന്നു. തിരൂരങ്ങാടി എസ്.ഐ. നൗശാദ് ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു.

Sharing is caring!