സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

സുഹൃത്തുക്കള്‍ക്കൊപ്പം  കുളിക്കുന്നതിനിടെ  ഒഴുക്കില്‍പ്പെട്ട്  യുവാവിനെ  കാണാതായി

നിലമ്പൂര്‍: അകമ്പാടം കുറുവന്‍പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. ചന്തക്കുന്ന് നെടുമുണ്ടക്കുന്ന് പൊറ്റയില്‍ മുഹമ്മദ് അഷ്റഫിന്റെ മകന്‍ റിസ്ബിന്‍ (25)ആണ് ആറംകുണ്ട് കണ്ണംകുണ്ടില്‍ ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
കണ്ണംകുണ്ടിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലിക്കാരനായ കൂട്ടുകാരനെ കാണാനാണ് വൈകിട്ട് റിസ്ബിനും മൂന്ന് സുഹൃത്തുക്കളും എത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളെല്ലാവരും പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. നിലമ്പൂര്‍ ഫയര്‍ ഫോഴ്സും എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്സ് അംഗങ്ങളും രാത്രി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ തെരച്ചില്‍ തുടരും.

Sharing is caring!