കോവിഡ് 19; മലപ്പുറത്തെ കെ എസ് ആര്‍ ടി സി ഡിപ്പോ അടച്ചു

കോവിഡ് 19; മലപ്പുറത്തെ കെ എസ് ആര്‍ ടി സി ഡിപ്പോ അടച്ചു

മലപ്പുറം: കെ എസ് ആര്‍ ടി സി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പൈര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അടക്കം ആറ് പേര്‍ നിരീക്ഷണത്തിലാണ്.

ചേലേമ്പ്ര പാറയില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത മൂന്നൂറോളം പേരോട് ഇതേ തുടര്‍ന്ന് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ജുലൈ 10ന് അന്തരിച്ച കെ.അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ കാവനൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം ചേലേമ്പ്ര മന്‍ഹജൂര്‍ റാഷിദ് ഇസ്ലാമിക് കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു ഇവിടെയാണ് കാവനൂര്‍ സ്വദേശിയെത്തിയത്.

പൊതുദര്‍ശനത്തിലും തുടര്‍ന്നുള്ള കബറടക്ക ചടങ്ങിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. ഈ ദിവസം പകല്‍ രണ്ടര മുതല്‍ നാലുമണിവരെ ഇയാള്‍ അവിടെയുണ്ടായിരുന്നു. ഈ ചടങ്ങില്‍ ജില്ലക്ക് പുറത്തുള്ളവരും പങ്കെടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു ഇയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയത്.

Sharing is caring!