മലപ്പുറം ഐക്കരപ്പടി സ്വദേശി വഹനാപകടത്തില്‍ മരിച്ചു

മലപ്പുറം ഐക്കരപ്പടി സ്വദേശി  വഹനാപകടത്തില്‍ മരിച്ചു

മലപ്പുറം: വാഹനഅപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഐക്കരപ്പടി പുത്തൂപ്പാടം മായക്കര വാഴയില്‍ സൈതലവിഹാജി എന്ന ഭായി ഹാജിയുടെ മകന്‍ മായക്കര ഹംസ (35) മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിക്ക് പെരിയമ്പലത്ത് വച്ചുണ്ടായ വാഹനഅപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് മരണം . ഹംസ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്.മാതാവ് ആമിന. ഭാര്യ: ജലീസത്ത്. മക്കള്‍: മുഹമ്മദ് ആദില്‍ ( ചെറുകാവ് ബഡ്‌സ് സ്‌പെഷല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി), മുഹമ്മദ് അന്‍സില്‍ (പുത്തൂ പാടം ഘജ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി), ഇന്‍ശാ ഫാത്തിമ . സഹോദരങ്ങള്‍: മുഹമ്മദാലി, മുജീബ്, ഫൈസല്‍ ജിദ്ദ, അബ്ദുറഹിമാന്‍, മറിയുമ്മ അത്താണിക്കല്‍, സക്കീന ആക്കോട്.

Sharing is caring!