കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കോട്ടക്കൽ ന​ഗരസഭ നടത്തിയ ഉദ്ഘാടനം വിവാദമാകുന്നു

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കോട്ടക്കൽ ന​ഗരസഭ നടത്തിയ ഉദ്ഘാടനം വിവാദമാകുന്നു

കോട്ടക്കൽ: കോവിഡ് പ്രോട്ടോക്കോളിനും, സാമൂഹ്യ അകലത്തിനും വില നൽകാതെ കോട്ടക്കൽ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ റോഡ് ഉദ്ഘാടനം. കോട്ടക്കലിലെ ബാപ്പു ഹാജി സ്ട്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ച ചടങ്ങില്‍ പങ്കെടുത്തത് നൂറിലധികം ആളുകളാണ്, അതും യാതൊരു മുൻകരുതലും സ്വീകരിക്കാതെ.

ചെയര്‍മാന്‍ കെ.കെ നാസറിൻ്റെ നേതൃത്വത്തില്‍ സാമൂഹിക അകലം പാലിക്കാതെയും ശരിയായ രീതിയിൽ മുഖാവരണം ഇല്ലാതെയുമായിരുന്നു ജനപ്രതിനിധികളും മുസ്ലീം ലീഗ് നേതാക്കളും വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തത്. വിവാദമായ റോഡ് ഉദ്ഘാടനത്തിനെതിരെ സി.പി.എം പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

കോട്ടക്കൽ നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് ചെയ്തു മനോഹരമാക്കിയ BH റോഡ് BH സ്ട്രീറ്റ് എന്ന പേരിലാണ് തുറന്നു കൊടുത്തത്. നഗരസഭാ ചെയർമാൻ കെ കെ നാസർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ ബുഷ്‌റ ഷബീർ , സാജിദ് മാങ്ങാട്ടിൽ, ‌ടി വി സുലൈഖാബി, അലവി തൈക്കാട്, അബ്ദു മങ്ങാടൻ, നാസർ തിരുനിലത്‌, സുലൈമാൻ പാറമ്മൽ, അഹമ്മെദ്‌ മണ്ടയപ്പുറം, എടക്കണ്ടൻ യൂസഫ്, കൊയാപു, തുടങ്ങിയ കൗൻസിലർമാരും വ്യാപാരി നേതാക്കളായ കെ പി ബാവ , ടി അബ്ദുൽഗഫൂർ തുടങ്ങിയവരും സംബന്ധിച്ചു.

Sharing is caring!