മലപ്പുറം മേലാറ്റൂരില്‍ എട്ടാംക്ലാസുകാരിയുടെ വിവാഹം നടത്തി

മലപ്പുറം  മേലാറ്റൂരില്‍  എട്ടാംക്ലാസുകാരിയുടെ  വിവാഹം നടത്തി

മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ എട്ടാംക്ലാസുകാരിയുടെ വിവാഹം നടത്തിയതിന് പെണ്‍കുട്ടിയുടെ പിതാവിനും വരനുമെതിരെ പോലീസ് കേസെടുത്തു. ഒരാഴ്ച്ച മുമ്പാണ് 16കാരിയുടെ വിവാഹം നടത്തിയത്്. 16 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹമാണ് ഒരാഴ്ച മുമ്പ് നടന്നത്. ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റ് അറിയിച്ചതനുസരിച്ചാണ് പൊലീസ് നടപടി. ബാലവിവാഹ നിരോധന നിയമം(2006) സെക്ഷന്‍ ഒമ്പത്, 10, 11 അനുസരിച്ചാണ് കേസ്. ബാലവിവാഹത്തിനെതിരെ ജില്ലയില്‍ ശക്തമായ നടപടിയാണ് പൊലീസും ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസും സ്വീകരിച്ചുവരുന്നത്.
വീട്ടില്‍ അതിക്രമിച്ചു കയറി പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 21 കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മഞ്ചേരി മേലാക്കം കോഴിക്കാട്ടുപറമ്പില്‍ തിരുത്തിയില്‍ മുജീബ് റഹ്മാന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 മെയ് 20ന് പകല്‍ മൂന്ന് മണിക്ക് പുല്ലൂര്‍ ചെമ്മരത്തുള്ള വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം. സമാനമായ മറ്റു കേസുകളിലും പ്രതിയായ ഇയാളെ ജൂണ്‍ ഒന്നിന് എസ് ഐ നസ്റുദ്ദീന്‍ നാനാക്കല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Sharing is caring!