സ്വർണ കള്ളക്കടത്ത് കേസിലെ ജലീലിന്റെ ഇടപെടൽ തീവ്രവാദ ബന്ധത്തിന് തെളിവ്; കെ സുരേന്ദ്രൻ

സ്വർണ കള്ളക്കടത്ത് കേസിലെ ജലീലിന്റെ ഇടപെടൽ തീവ്രവാദ ബന്ധത്തിന് തെളിവ്; കെ സുരേന്ദ്രൻ

കോഴിക്കോട്: സ്വർണ കള്ളക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന്റെ ഇടപെടൽ തീവ്രവാദ ബന്ധത്തിന് തെളിവെന്ന് ബി ജെ പി. തീവ്രവാദ സംഘടനയുടെ പശ്ചാത്തലമുള്ള മന്ത്രിക്ക് സ്വപ്ന സുരേഷ് അടക്കമുള്ളവരുമായുള്ള ബന്ധം കള്ളക്കടത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന് ബലമേകുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

കിറ്റുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മന്ത്രി വിളിച്ചതെന്നാണ് വിശദീകരണം. പക്ഷേ അത് ധാന്യക്കിറ്റാണോ, സ്വർണ കിറ്റാണോയെന്ന് എന്നതാണെന്ന് സംശയം. ഫോൺ രേഖകൾ പൂർണമായും പുറത്തുവിടാൻ മന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ വിശദീകരണം വിശ്വാസയോ​ഗ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജലീൽ സ്വപ്നയെ വിളിച്ചുവെന്നത് പൈങ്കിളി ആരോപണല്ല. സ്വർണകടത്തുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം ഭരിക്കുന്ന മന്ത്രിക്കെതിരെ ആരോപണം ഉയർന്നത്. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിൽ നിന്ന് മന്ത്രി സരിത്തിനെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നതിന് എന്താണ് ഉറപ്പെന്ന് സുരേന്ദ്രൻ ചോദിച്ചു. മന്ത്രിയുടെ സെക്രട്ടറി കള്ളക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിളിച്ചത് എന്തിനെന്നും വ്യക്തമാക്കണം. ഇതിന് മുമ്പും ജലീൽ സ്വപ്നയെ വിളിച്ചതായി തെളിവുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Sharing is caring!