രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മലപ്പുറത്തുകാരി സഫ ഫെബിന് പ്ലസ്ടുവിന് ഫുള്‍ എ പ്ലസ്
മലപ്പുറം:കരുവാരക്കുണ്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധനേടിയ സഫ ഫെബിന് പ്ലസ്ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ഇന്നലെ പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ 98.5 ശതമാനം മാര്‍ക്കോടെയാണ് സഫ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു സഫ.കരുവാരക്കുണ്ട് കുട്ടത്തി കുഞ്ഞിമുഹമ്മദിന്റെ മകളാണ് സഫ. കരുവാരക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും പരിഭാഷപ്പെടുത്താന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ചത്. ധൈര്യപൂര്‍വം തന്നെ സഫ സ്റ്റേജിലെത്തി രാഹുലിന്റെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തി. 15 മിനിട്ട് നീണ്ടതായിരുന്നു പ്രസംഗം. മാധ്യമങ്ങളും സഫയുടെ പ്രസംഗം ഏറ്റെടുത്തതോടെ സംഭവം വൈറലായി. സോഷ്യല്‍ മീഡിയയിലും സഫ താരമായിയിരുന്നു.
അതേ സമയം മലപ്പുറം ജില്ല ഹയര്‍സെക്കന്‍ഡറി പരീക്ഷയിലും മികച്ച വിജയംആവര്ത്തിച്ചു. 57,422 പേര് പരീക്ഷ എഴുതിയപ്പോള്‍ 49,291 പേര് വിജയിച്ചു. 85.84 ശതമാനം. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് ആറാംസ്ഥാനത്താണ് ജില്ല. 89.02 ശതമാനവുമായി എറണാകുളമാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഗ്രേഡ് കരസ്ഥമാക്കിയത് മലപ്പുറത്താണ്. 2,234 പേര്. തൊട്ടുപിന്നിലുള്ള കോഴിക്കോട്ട് 1,991 പേരുണ്ട്. ജില്ലയില്‍ 244 ഹയര്‍സെക്കന്‍ഡറികളില്‍ 17 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.
ടെക്നിക്കല്‍ സ്കൂളുകളുടെ വിജയശതമാനത്തില്‍ രണ്ടാംസ്ഥാനത്താണ് ജില്ല. 234 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 213 പേരും വിജയിച്ചു. 91.03 ശതമാനം. അഞ്ച് പേര് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് മുഴുവന്‍ എ പ്ലസ് ലഭിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയത് മലപ്പുറത്തായിരുന്നു. 18,582 കുട്ടികള്‍ . 7,704 പേര് വിജയിച്ചു. 41.46 ശതമാനമാണ് വിജയം. 40 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയശതമാനത്തില്‍ പത്താംസ്ഥാനത്താണ് ജില്ല. ഓപ്പണ്‍ സ്കൂളില്‍ ആകെ 19,070 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതില്‍ 488 പേര് പരീക്ഷ എഴുതിയിരുന്നില്ല. മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് പാലക്കാടാണ്. 7,000 കുട്ടികളില്‍ 2,562 പേര് വിജയിച്ചു. വിജയശതമാനത്തില്‍ ഏറ്റവും പിറകില്‍ പാലക്കാടാണ്, 36.60 ശതമാനം.
നൂറിന്റെ മികവില്‍ ഇവര്‍
സ്കൂള്‍ പരിക്ഷ എഴുതിയത് എ പ്ലസ്
1- പി.കെ.എം.എച്ച്.എസ്എസ്
എടരിക്കോട് – 390 – 70
2- എം.ഇ.എസ് എച്ച്.എസ്.എസ്
മമ്പാട് – 322 – 39
3- മഞ്ചേരി ജെ.എസ്.ആര് ഫോര്‍
ഗേള്‍സ് – 128 – 25
4- വാഴക്കാട് ടെക്നിക്കല്‍ സ്കൂള്‍ – 26 – 1
5- നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ – 32 – 12
6- ഐഡിയല്‍ ഇംഗ്ലീഷ് എച്ച്.
എസ്.എസ് കടകശ്ശേരി – 199 – 45
7- സി.എച്ച്.എം.എച്ച്.എസ്.എസ്
പൂക്കൊളത്തൂര്‍ – 263 – 56
8- കെ.എച്ച്.എം.എച്ച്.എസ്.എസ്
വാളക്കുളം – 258 – 30
9- മുന്നിയൂര്‍ എച്ച്.എസ്.എസ് – 255 – 29
10 – എ.കെ.എം.എച്ച്.എസ്.എസ്
കോട്ടൂര്‍ – 193 – 31
11- പി.എം.എസ്.എ.വി.എച്ച്.എസ്
എസ് ചാപ്പനങ്ങാടി – 117 – 9
12 – എ.എം.എച്ച്.എസ്.എസ്
വേങ്ങൂര്‍ – 128 – 11
13 – മഅ്ദിന്‍ മേല്‍മുറി – 83 – 3
14 – അസീസിയ സ്കൂള്‍ ഫോര്‍ ഡെഫ്
പാലച്ചോട് – 10 – 0
15 – പിവീസ് എച്ച്.എസ്.എസ്
നിലമ്പൂര്‍ – 80 – 7
16 – കാരുണ്യഭവന് എച്ച്.എസ്.എസ്
ഫോര്‍ ഡെഫ് – 27 – 8
17- ഐഡിയല്‍ ധര്‍മ്മഗിരി
ചേലക്കാട് – 61 – 11
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]