മതാചാരങ്ങളുടെ പേരു പറഞ്ഞ് വീണ്ടും തടിതപ്പാന്‍ ശ്രമിക്കുകയാണ് കെ.ടി ജലീലെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അയജ്മോഹന്‍

മതാചാരങ്ങളുടെ പേരു പറഞ്ഞ്  വീണ്ടും തടിതപ്പാന്‍ ശ്രമിക്കുകയാണ്  കെ.ടി ജലീലെന്ന് യു.ഡി.എഫ്  ചെയര്‍മാന്‍ പി.ടി അയജ്മോഹന്‍

എടപ്പാള്‍ : മതാചാരങ്ങളുടെ പേരു പറഞ്ഞ് വീണ്ടും തടിതപ്പാന്‍ ശ്രമിക്കുകയാണ് കെ.ടി ജലീല്‍ എന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പി ടി അയജ്മോഹന്‍. യു.എന്‍ കോണ്‍സുലേറ്റ് അംഗം പോലുമല്ലത്ത എന്നാല്‍ സ്വപ്നയുമായുള്ള സ്വര്‍ണക്കടത്തിന്റെ പേരില്‍ അറസ്റ്റിലായ സരിത്തിന്റെ കോളുകള്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുമായി നടത്തിയതും സ്വപ്നയുമായി മന്ത്രി നടത്തിയ കോളുകളും സംശയാസ്പദമാണ്. മെയ് മാസം കഴിഞ്ഞ റംസാന്റെ കിറ്റുകളെ കുറിച്ചാണ് ജൂണ്‍ മാസം സ്വപ്നയുമായി മന്ത്രി സംസാരിച്ചത് എന്നത് തന്നെ അടിസ്ഥാന രഹിതമാണ്. ഒമ്പത് മാസം മുന്‍പ് കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്നയെ പുറത്താക്കിയിരുന്നു. മാത്രമല്ല എടപ്പാള്‍ മേഖലയില്‍ ഇത്തരം ഒരു കിറ്റ് നല്‍കിയതായി കോണ്‍സുലേറ്റിന്റെ വെബ്സൈറ്റിലോ മന്ത്രിയുടെ ഫേയ്സ്ബുക്കിലോ പരാമര്‍ശിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും ഇത്തരം ഒരു കിറ്റ് വിതരണം നടന്നതായി അറിയില്ലെന്നും അദ്ധേഹം ആരോപിച്ചു.

Sharing is caring!