പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെപേരില്‍ നടപടിയെടുക്കാത്തത് ദുരൂഹം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്ക് വ്യക്തമായിട്ടും അദ്ദേഹത്തിന്റെ പേരില്‍ നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് ഏറെ ഗൗരവമേറിയതാണ്. എല്ലാറ്റിനും സൗകര്യം ചെയ്തു കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നത് മറകൂടാതെ പുറത്തുവന്ന കാര്യമാണ്. കേരളത്തിന്റെ ഭരണ സംവിധാനത്തെ മുഴുവന്‍ ഈകേസ് സംശയത്തിന്റെ നിഴലിലാക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും ഇതില്‍ വ്യക്തമായ പങ്കുണ്ട്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം. സത്യസന്ദമായ അന്വേഷണത്തിന് കുറ്റാരോപിതരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണം. ഇവരെ സര്വ്വീസിലിരുത്തികൊണ്ടുള്ള അന്വേഷണം ഭൂഷണമല്ല.
മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍കോളുകള്‍ സംബന്ധിച്ചുള്ള തെളിവുകള്‍ പുറത്തുവെന്നിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരന്തം ഫോണ്‍ വിളി നടത്തി. മന്ത്രിയുടെ ഒരു മാസത്തെ കോള്‍ലിസ്റ്റ് മാത്രമാണ് പുറത്തായത്. കിറ്റു വിതരണമെല്ലാം ദുരൂഹത നിറഞ്ഞതാണ്. റമസാന്‍ പ്രത്യേക സമയത്താണ്. കിറ്റ് വിതരണവും ആസമയത്താണ് നടക്കുന്നത്. അതിനു ശേഷമുള്ള വിളികള്‍ എന്തിനെന്ന ചോദ്യം പലഭാഗങ്ങളില്‍ നിന്നുമുയരുന്നുണ്ട്. മന്ത്രിയുടെ താല്കാലിക വിശദീകരണം കൊണ്ട് മാത്രം ഇതില്‍ നിന്നും രക്ഷപ്പെടാനാവില്ല. പ്രതികളുടെജാതകം നോക്കി രക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നത്. തന്റെ ബന്ധുവെന്നത് ആരോപണം മാത്രമാണ്. എനിക്ക് അങ്ങിനെയൊരു ബന്ധുവില്ല. ബന്ധുവല്ലാത്ത ആളെ ബന്ധുവാക്കിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു. വാര്‍ത്ത നല്കിയവരെല്ലാം സത്യം മനസിലാക്കി പിന്‍വലിക്കുകയുണ്ടായി. പ്രതികളുടെ ജില്ലയും രാഷ്ട്രീയവും പേരും നോക്കാതെ എ ടു സെഡ് അന്വേഷിക്കണമാണ് ഈവിഷയത്തില്‍ വേണ്ടത്.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാചയപ്പെട്ടു. ശക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയത്ത് മറ്റുപലതിനുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ആരോഗ്യമേഖലയില്‍ എല്ലാ സൗകര്യങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. മുന്‍കാലങ്ങളില്‍ കേരളം ഭരിച്ച സര്‍ക്കാറുകളുടെ മികവാണിത്. എന്നാല്‍ ഈസൗകര്യങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ എല്‍.ഡി.എഫ് പരാചയപ്പെട്ടു. തെറ്റുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരം നടത്തിയാല്‍ അതിനെ വിമര്‍ശിക്കലാണ് ഇപ്പോള്‍ അവരുടെ പ്രധാനജോലി. സമരം ആളിക്കത്തേണ്ട സമയമാണ്. കോവിഡ് നിയന്ത്രണം പാലിച്ച് സമരം നടത്തണമെന്ന നിയമം മുതലെടുത്ത് രക്ഷപ്പെടാമെന്ന തോന്നല്‍ വേണ്ട. ജനങ്ങള്‍ പ്രതികരിക്കും. തിരഞ്ഞെടുപ്പിന് സമയമില്ല. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ച് യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് തുടര്‍ ദിവസങ്ങളില്‍ കടക്കും. ആധുനിക സംവിധാനങ്ങളെ ഉപയോഗിപ്പെടുത്തി വെര്‍ച്ച്വല്‍ കാമ്പയിന് ഉള്‍പ്പെടെ സമര പരിപാടികള്‍ ആലോചനയിലുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വലിയ തെളിവുകളാണ് പുറത്തു വരാനിരിക്കുന്നത്. സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഇതു സംബന്ധിച്ച് ചാനലുകള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. സോളാര്‍ കേസും സ്വര്‍ണക്കടത്തും രണ്ടായിതന്നെ കാണണം. സോളാര്‍ കേസില്‍ അരിച്ചുപെറുക്കി അന്വേഷണം നടന്നു. യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാന്‍ എല്‍.ഡി.എഫ് തങ്ങളുടെ ഭരണ സ്വാധീനം പലതും ഉപയോഗിച്ചെങ്കിലും പറഞ്ഞതൊന്നും ശരിയല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ യു.ഡി.എഫിന് ജയിക്കാന്‍ ഇത്തരത്തിലുള്ള ബോംബുകളുടെ ആവശ്യമില്ല. യു.ഡി.എഫിന് കാമ്പയിന് ചെയ്യാന്‍ ഭരണ പരാജയ വിഷയങ്ങള്‍ അനവധിയാണ്. അത് സാധാരണക്കാരന്റെ മുന്നിലെത്തിക്കും. കേരളത്തിലെ ജനങ്ങള്‍ ഉത്ബുദ്ധരാണ്. വിഷയങ്ങള്‍ അവരെ ബോധ്യപ്പെടുത്തി യു.ഡി.എഫ് ഒറ്റകെട്ടായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി